തൃശൂർ: കാലവര്‍ഷം ഇടതടവില്ലാതെ തുടരുന്നു. 24 മണിക്കൂറില്‍ കനത്ത മഴയായിരുന്നു ജില്ലയിലെങ്ങും. ചൊവ്വാഴ്ച രാത്രി പലപ്പോഴും പേമാരിതന്നെയായിരുന്നു. കാര്യമായ അനിഷ്‌ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. പീച്ചി, വാഴാനി അണക്കെട്ടുകളിലെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി വെള്ളം തുറന്നുവിടുന്നു. അടുത്ത രണ്ട് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നഗരത്തില്‍ പൂങ്കുന്നം എ.കെ.ജി നഗര്‍, ഉദയനഗര്‍ പ്രദേശങ്ങളില്‍ വന്‍തോതില്‍ വെള്ളം കയറിയിട്ടുണ്ട്. സ്വരാജ് റൗണ്ടിലും, വടക്കുന്നാഥന്‍ ക്ഷേത്രമതില്‍ക്കകത്തും വരെ പുലര്‍ച്ച വെള്ളക്കെട്ടുണ്ടായി. പച്ചക്കറിയും വാഴകൃഷി അടക്കം വെള്ളത്തിൽ മുങ്ങി. അതിനിടെ കടൽ ശാന്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.