'പാർലമെൻറ്​ നടക്കു​േമ്പാൾ എന്താ ഇവിടെ?'

തൃശൂർ: സ​െൻറ് തോമസ് കോളജ് ശതാബ്ദി ആഘോഷ ഉദ്ഘാടന വേദിയിൽ കണ്ട സി.എൻ. ജയദേവൻ എം.പിയോട് രാഷ്ട്രപതിയുടെതായിരുന്നു ചോദ്യം. ചടങ്ങ് സമാപിച്ചശേഷം വേദി വിടും മുമ്പ് ത​െൻറ അരികിലെത്തിയ എം.പിക്ക് ഹസ്തദാനം ചെയ്ത ശേഷമായിരുന്നു ചോദ്യം. 'താങ്കൾ ഇവിടെ വരുേമ്പാൾ ഞാൻ സ്ഥലത്തുണ്ടാകണമല്ലൊ. അതുകൊണ്ടാണ്' -എം.പി. മറുപടി നൽകി. അതു ശരിയാണെന്ന് രാഷ്ട്രപതി പ്രതികരിച്ചു. എന്നാൽ, അത് ശരിയല്ലെന്നായിരുന്നു ഗവർണർ ജസ്റ്റിസ് പി. സദാശിവത്തി​െൻറ പ്രതികരണം. ആരൊക്കെ വന്നാലും എം.പി പാർലമ​െൻറ് സമ്മേളനത്തിൽ പെങ്കടുക്കണം. അത് റദ്ദാക്കരുത് -അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.