ഒരുമനയൂർ: ദേശീയപാത വീതി കൂട്ടുന്നതോടെ ജനങ്ങളുടെ ദുരിതമകറ്റാൻ പാലം നിർമിക്കണമെന്ന് സർവകക്ഷി യോഗം ആവശ്യപ്പെട്ടു. കനോലി കനാൽ വഴിയോ ഒഴിഞ്ഞു കിടക്കുന്ന സ്ഥലം വഴിയോ പാലം നിർമിക്കാം. പാലം യാഥാർഥ്യമായാൽ ഒരുമനയൂർ പഞ്ചായത്തിലെയും കടപ്പുറം പഞ്ചായത്തിലെ കിഴക്കൻ പ്രദേശത്തുകാർക്ക് ആശ്വാസമാകും. ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കും മനുഷ്യാവകാശ കമീഷൻ, കലക്ടർ, എൻ.എച്ച്.എ.ടി എന്നിവർക്ക് നിവേദനങ്ങൾ അയക്കാൻ തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ. അഷിത, മെമ്പർമാരായ കെ.ജെ. ചാക്കോ, ഹംസക്കുട്ടി, പി.കെ. അലി, ഷൈനി ഷാജി, സിന്ധു അശോകൻ, എ.ജി. ജയിംസ് (വ്യാപാരി), പി.കെ. നൂറുദ്ദീൻ (ആക്ഷൻ കൗൺസിൽ), ഗിൽബർട്ട് (കോൺഗ്രസ്), പി.കെ. നന്ദകുമാർ (ബി.ജെ.പി) തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.