അഴീക്കോട്: ഗ്രാമീണ വായനശാല ചങ്ങാതി ബാലവേദിയുടെ ആഭിമുഖ്യത്തിൽ ഹിരോഷിമ -നാഗസാക്കി ഓർമകളുടെ പ്രയാണം യുദ്ധവിരുദ്ധ സംഗമമായി ആചരിച്ചു. ലോകത്തിൽ ആകെ ആണവായുധ ശേഖരത്തിൽ കുറവ് വന്നതിൽ സംഗമം സന്തോഷം പങ്കുവെച്ചു. എന്നാൽ ആഗോള ആണവ നിരായുധീകരണമാണ് ലോകത്തിന് ആവശ്യമെന്ന് വിലയിരുത്തുകയും ചെയ്തു. സാംസ്കാരിക പ്രവർത്തകൻ ഉണ്ണി പിക്കാസൊ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം നൗഷാദ് കൈതവളപ്പിൽ അധ്യക്ഷത വഹിച്ചു. കെ.എം. ആദിൽ, എം.എ. ശാന്ത, പ്രസീന റാഫി, പി.എ. ഹൈറുന്നീസ, വായനശാല സെക്രട്ടറി കെ.കെ. അബ്ദുൽ മാലിക്ക്, സനയ് തമ്പി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.