വെള്ളാങ്ങല്ലൂരിൽ ഹാഡ വിപണന കേന്ദ്രം തുറന്നു

കരൂപ്പടന്ന: വെള്ളാങ്ങല്ലൂർ േബ്ലാക്ക് പഞ്ചായത്ത് പരിധിയിൽ കാർഷിക ഉൽപാദന ഉപാധികളുടെ സംഭരണത്തിനും വിതരണത്തിനുമുള്ള ഹാഡ വിപണന കേന്ദ്രം പ്രഫ. കെ.യു. അരുണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി.ആർ. സുനിൽകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. എ.ഡി.എ പി. റിങ്കു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് അംഗം എൻ.കെ. ഉദയപ്രകാശ്, േബ്ലാക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വത്സല ബാബു, വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര തിലകൻ, വിവിധ കക്ഷി നേതാക്കളായ അയൂബ് കരൂപ്പടന്ന, കെ.എ. ഷംസുദ്ദീൻ, കെ.എ. സദക്കത്തുല്ല തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം രമ്യ സുദർശൻ ആദ്യ വിൽപന ഏറ്റുവാങ്ങി. േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാജി നക്കര സ്വാഗതവും സെക്രട്ടറി സി.കെ. സംഗീത് നന്ദിയും പറഞ്ഞു. കൃഷി വകുപ്പ് റിട്ട. ജോ. ഡയറക്ടർ വി.എഫ്. റോയ് 'കാർഷിക ഉൽപാദന ഉപാധികളുടെ സംഭരണവും വിതരണവും'എന്ന വിഷയത്തിൽ ക്ലാസെടുത്തു. ഹാഡയുടെ സഹായത്തോടെ 20 ലക്ഷം രൂപ ചെലവഴിച്ച് ബ്ലോക്ക് ഓഫിസ് വളപ്പിലാണ് വിപണന കേന്ദ്രം നിർമിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.