ഡോ. സി. റോസ്​ ആ​േൻറാക്ക് ഹിന്ദി സേവി സമ്മാൻ

കൊടുങ്ങല്ലൂർ: പി.വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളജ് ഹിന്ദി വിഭാഗം നൽകി വരുന്ന ദേശീയ പുരസ്കാരമായ 'ഹിന്ദി സേവി സമ്മാൻ' ഇരിങ്ങാലക്കുട സ​െൻറ് ജോസഫ്സ് കോളജ് ഹിന്ദി വിഭാഗം മേധാവിയും സാമൂഹിക പ്രവർത്തകയുമായ ഡോ. സിസ്റ്റർ റോസ് ആേൻറാക്ക് സമ്മാനിച്ചു. ഹിന്ദി ഭാഷയുടെയും സാഹിത്യത്തി​െൻറയും പ്രചാരണത്തിന് പ്രവർത്തനം നടത്തുന്നവർക്കാണ് അവാർഡ്. പ്രിൻസിപ്പൽ ഡോ. അജിംസ് പി. മുഹമ്മദ് പുരസ്കാരം സമ്മാനിച്ചു. ഹിന്ദി വിഭാഗം മേധാവി ഡോ. എം. രഞ്ജിത്ത്, എം.എം. സബിത, നജ്മുദ്ദീൻ, നിഷ എന്നിവർ സംസാരിച്ചു. മുഹമ്മദ് റഫി അനുസ്മരണവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.