സൗഹൃദദിനത്തിൽ സഹപാഠിക്ക്​ സ്​നേഹസമ്മാനം

പാവറട്ടി: സൗഹൃദ ദിനത്തില്‍ പഴയ സഹപാഠിക്ക് കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ചികിത്സാസഹായം സമാഹരിച്ച് പാടൂര്‍ അലിമുല്‍ ഇസ്ലാം സ്‌കൂൾ പൂര്‍വ വിദ്യാർഥി സംഘടന അയോസ. 1995 എസ്.എസ്.എല്‍.സി ബാച്ചിലെ വിദ്യാർഥികളാണ് അന്ന് സഹപാഠിയായ മുല്ലശേരി കോര്‍ളി ചെത്തിക്കാട്ട് രാജ​െൻറ മകന്‍ ഷൈജുവിന് ചികിത്സാധനസഹായമായി 50,000 രൂപ സമാഹരിച്ചു നല്‍കിയത്. വൃക്കരോഗം മൂലം ദുരിതമനുഭവിക്കുന്ന ഷൈജുവിന് അടിയന്തരമായി വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. കൂടുതല്‍ തുക സമാഹരിച്ചു നല്‍കാനുള്ള ശ്രമത്തിലാണെന്നും അയോസ ഭാരവാഹികള്‍ പറഞ്ഞു. അയോസ ചാരിറ്റബിള്‍ ട്രസ്റ്റ് കോഒാഡിനേറ്റര്‍ സുധീര്‍ അഹമ്മദ്, 1995 ബാച്ച് പ്രതിനിധി ആര്‍.എ. റിയാസ്, അയോസ കോര്‍കമ്മിറ്റി അംഗങ്ങളായ ഇ.കെ. ജയന്‍, എം.എ. ഷിഹാബ്, അഫ്‌സല്‍ പാടൂര്‍, ചികിത്സസഹായസമിതി രക്ഷാധികാരി ഗ്രേസി ജേക്കബ്, അയോസ രക്ഷാധികാരി കെ. മൊയ്തീന്‍കുട്ടി എന്നിവര്‍ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.