കുന്നംകുളം: നഗരവികസനത്തിനായി നാറ്റ്പാക് തയാറാക്കിയ രൂപരേഖ മന്ത്രിയുടെ സാന്നിധ്യത്തിൽ നഗരസഭ അധികാരികൾക്ക് കൈമാറി. നഗരത്തിലെ തൃശൂർ, വടക്കാഞ്ചേരി, പട്ടാമ്പി, ഗുരുവായൂർ റോഡുകളെ ബന്ധിപ്പിക്കുന്ന ജങ്ഷൻ ഉൾപ്പെടെ നാലു റോഡുകളിൽ 300 മീറ്റർ വികസനവും റിങ് റോഡ് വികസനവുമാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. ജങ്ഷനിൽ റോഡിെൻറ വീതി 19 മീറ്ററും റിങ് റോഡിെൻറ വീതി 10 മുതൽ 12 വരെയുമായി വികസിപ്പിക്കും. സംസ്ഥാന പാതയിൽ ഉൾപ്പെടുന്ന നഗരം നാലു വരി പാതയാക്കുകയാണ് ലക്ഷ്യം. മുനിസിപ്പൽ ജങ്ഷൻ മുതൽ നഗരസഭ ഓഫിസിനു മുന്നിലൂടെ കടന്നുപോയി ഗുരുവായൂർ റോഡിലേക്കുള്ള വഴി, പട്ടാമ്പി റോഡ് വൺവേ (മാർക്കറ്റ് വഴി) കടന്ന് വടക്കാഞ്ചേരി റോഡിൽ പ്രവേശിച്ച് സീനിയർ റോഡ് വഴി തൃശൂർ റോഡിൽ പ്രവേശിക്കുന്ന വഴി, ഹെർബർട്ട് റോഡ് വഴി ടി.കെ. കൃഷ്ണൻ റോഡ് കടന്ന് പാടശേഖരത്തിലൂടെ പാേറമ്പാടത്ത് എത്തുന്ന തരത്തിലും റിങ്ങ് റോഡ് നിർമിക്കാൻ പദ്ധതിയുണ്ട്. ഇതിെൻറ ഭാഗമായി ആറ് കലുങ്കുകൾ പുനർനിർമിക്കും. നഗരത്തിലെ തലക്കോട്ടുകര ക്ഷേത്രമതിൽ പൊളിക്കുന്നതിന് ദേവസ്വത്തിെൻറ അനുവാദം തേടും. ആദ്യഘട്ടത്തിൽ കച്ചവടക്കാരുമായി ചർച്ച നടത്തും. വ്യാഴാഴ്ച മുതൽ സ്ഥലപരിശോധന ആരംഭിക്കും. 750 കോടി ചെലവഴിച്ചാണ് നഗരവികസനം നടത്തുക. നിലവിലുള്ള കച്ചവട സ്ഥാപനങ്ങൾ പൊളിച്ചു മാറ്റുമ്പോൾ അവരെ പുനരധിവസിപ്പിക്കുന്നതിനു വേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യും. അടുത്തമാർച്ചിൽ നിർമാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. പരിശോധനക്ക് ശേഷം വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കുമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ വ്യക്തമാക്കി. യോഗത്തിൽ മന്ത്രി എ.സി. മൊയ്തീൻ, ചെയർപേഴ്സൻ സീത രവീന്ദ്രൻ, വൈസ് ചെയർമാൻ പി.എം. സുരേഷ്, തഹസിൽദാർ ടി. ബ്രീജാകുമാരി, നഗരസഭ പൊതുമരാമത്ത് അധ്യക്ഷൻ ഷാജി ആലിക്കൽ, ടി.കെ. വാസു, എം.എൻ. സത്യൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.