എറിയാട്: പശുവിെൻറ പേരിലും മറ്റും നടക്കുന്ന ആൾക്കൂട്ട കൊലകൾ ശ്രദ്ധ തിരിക്കാനുള്ള ചിലരുടെ തന്ത്രങ്ങളാണെന്ന് ഹൈകോടതി റിട്ട. ജഡ്ജി ജസ്റ്റിസ് ബി. കെമാൽ പാഷ പറഞ്ഞു. സാഹോദര്യം ഇല്ലാതാകുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. എറിയാട് സർവിസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച വിദ്യാഭ്യാസ എൻഡോവ്മെൻറുകളുടെയും സ്കോളർഷിപ്പുകളുടെയും വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് സോഷ്യലിസവും സാമ്പത്തിക നീതിയും ഇല്ലാതായി വരികയാണ്. സമ്പന്നൻ അതിസമ്പന്നനും പാവപ്പെട്ടവൻ കൂടുതൽ പാവപ്പെട്ടവനുമായി മാറുന്നു. വിലക്കിയതിനെ പ്രാപിക്കാനുള്ള ത്വര വളർന്നുവരുന്നതാണ് കുറ്റകൃത്യങ്ങൾ ഉണ്ടാകാൻ കാരണമെന്നും കെമാൽ പാഷ പറഞ്ഞു. ബാങ്ക് പ്രസിഡൻറ് പി.എസ്. മുജീബ് റഹ്്മാൻ അധ്യക്ഷത വഹിച്ചു. സഹകരണ സംഘം അസി. രജിസ്ട്രാർ സി.കെ. ഗീത മുഖ്യാതിഥിയായിരുന്നു. ജില്ല പി.ടി.എയുടെ മികച്ച അധ്യാപകനുള്ള പുരസ്കാരം നേടിയ ഇ.കെ. സോമൻ, മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ എ.എസ്.ഐ വി.ബി. റഷീദ് എന്നിവരെ അനുമോദിച്ചു. ജില്ല സഹകരണ ആശുപത്രി ഡയറക്ടർ പി.ബി. മൊയ്തു, ബഷീർ കൊണ്ടാമ്പുള്ളി, പി.ബി. അബ്ദു, ബാങ്ക് വൈസ് പ്രസിഡൻറ് കെ.എസ്. രാജീവൻ, ഡയറക്ടർമാരായ പി.എച്ച്. മഹേഷ്, സി.എം. മൊയ്തു, സി.എ. അബ്ദുൽജലീൽ, സെക്രട്ടറി എ.എസ്. റാഫി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.