രാഷ്ട്രപതിയെത്തുന്നതോടെ തിരക്കിട്ട് പുഴക്കലിൽ റീ ടാറിങ്

തൃശൂര്‍: മണിക്കൂറുകൾ കുരുക്കിൽ മുറുകി യാത്രക്കാർ വലഞ്ഞിരുന്നതും, അപകടമരണമുണ്ടായപ്പോഴും കാര്യമായി ശ്രദ്ധിക്കാതിരുന്ന പുഴയ്ക്കലിൽ തിരക്കിട്ട് റീടാറിങ് തുടങ്ങി. രാഷ്ട്രപതി രാംനാഥ് കോവിന്ദി​െൻറ ഗുരുവായൂർ സന്ദർശനത്തി​െൻറ പശ്ചാത്തലത്തിലാണ് അടിയന്തരമായുള്ള റീടാറിങ്. മഴക്ക് മുമ്പ് തന്നെ റോഡ് തകർന്ന്, കുരുക്കായിരുന്നെങ്കിലും അധികൃതർ കണ്ടഭാവം നടിച്ചില്ല. ഇതിനിടയിൽ ഒരു മാസം മുമ്പ് ഇവിടെ നിയമവിദ്യാർഥി മരിക്കുകയും ചെയ്തിരുന്നു. പ്രതിഷേധമുയർന്നിട്ടും റോഡ് നന്നാക്കിയില്ല. മൂന്ന് തവണയായി സ്വകാര്യ ബസുടമകൾ പണിമുടക്ക് നടത്തിയിട്ടും അധികൃതർ കണ്ണടച്ചിരിക്കുകയായിരുന്നു. ജില്ലയിൽ സ​െൻറ്തോമസ് കോളജ് ശതാബ്ദിയാഘോഷത്തിൽ പങ്കെടുക്കുന്നതായിരുന്നു ആദ്യം കരുതിയിരുന്നതെങ്കിലും ഗുരുവായൂർ ക്ഷേത്ര സന്ദർശനം കൂടിയെത്തിയതോടെയാണ് തിരക്കിട്ട് റോഡ് നിർമാണത്തിലേക്ക് പൊതുമരാമത്ത് വകുപ്പ് കടന്നത്. ഹെലികോപ്ടർ മാർഗമാണ് ഗുരുവായൂരിലേക്ക് രാഷ്്ട്രപതിയുടെ യാത്ര തീരുമാനമെങ്കിലും കാലാവസ്ഥ പ്രതികൂലമായാൽ റോഡ് മാർഗം സഞ്ചരിക്കേണ്ടി വരും. ഇതിന് മുൻകരുതലായാണ് റോഡ് റീട്ടാറിങ്. ശനിയാഴ്ച തുടങ്ങിയ പണികളെ മഴ ആദ്യം വലച്ചിരുന്നു. ഞായറാഴ്ച തൊഴിലാളികളുടെ എണ്ണം കൂട്ടിയാണ് പ്രവൃത്തികൾ നടക്കുന്നത്. വാഹന തിരക്കേറിയ സമയത്താണ് പണികൾ നടക്കുന്നതെന്നാണ് കുരുക്കിന് കാരണമായത്. കിലോമീറ്ററുകളോളം നീണ്ട വാഹനകുരുക്ക് മണിക്കൂറുകളോളം നീണ്ടു നിന്നു. രാഷ്ട്രപതിയുടെ സന്ദർശനത്തി​െൻറ ഭാഗമായിട്ടാണെങ്കിലും അറ്റക്കുറ്റപ്പണികൾ നടത്തിയതി​െൻറ സന്തോഷത്തിലും, ഇത് കഴിയുന്നതോടെ കുരുക്കിന് ശമനമാകുമെന്ന ആശ്വാസത്തിലാണ് ബസുടമകൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.