തൃശൂർ: വ്യാജരേഖയുണ്ടാക്കി ലൈസൻസ് നൽകാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായ . ഞായറാഴ്ച ഇടതുമുന്നണി നേതാക്കളുടെ കൂടിയാലോചനയിലാണ് ധാരണയായത്. ഇതോടൊപ്പം മുന്നണിയോട് സഹകരിപ്പിക്കേണ്ടതില്ലെന്നും നേതാക്കളിൽ അഭിപ്രായമുയർന്നെങ്കിലും തീരുമാനത്തിലെത്തിയിട്ടില്ല. നികുതി-അപ്പീൽകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കുന്നതിനും നേതാക്കൾക്കിടയിൽ ധാരണയായി. തിങ്കളാഴ്ച ഇടതുമുന്നണിയുടെ വിപുലമായ യോഗത്തിൽ വിഷയം ചർച്ച ചെയ്യും. ഞായറാഴ്ച അടിയന്തര യോഗം വിളിച്ചെങ്കിലും നേരത്തെ തീരുമാനിച്ചിരുന്ന സി.പി.എം മണ്ഡലം കമ്മിറ്റി യോഗങ്ങൾ, എ.ഐ.വൈ.എഫ് ജാഥ എന്നിവ കാരണം കാര്യമായി ചർച്ച ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് തിങ്കളാഴ്ച വീണ്ടും യോഗം ചേരുന്നത്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റുന്നതിൽ മുന്നണിയിൽ ഏകാഭിപ്രായമെത്തിയപ്പോൾ, മുന്നണിയോട് സഹകരിപ്പിക്കേണ്ടതില്ലെന്ന നിലപാടിനോട് കക്ഷികൾ ഏകാഭിപ്രായമെത്തിയിട്ടില്ല. സഹകരിപ്പിക്കേണ്ടതില്ലെന്നാണ് സി.പി.എമ്മിെൻറ നിലപാട്. സംഭവം മുന്നണിക്കും, ഭരണത്തിനും ഏറെ നാണക്കേടുണ്ടാക്കിയെന്ന വിലയിരുത്തലാണ് ഇടതുമുന്നണി നേതാക്കൾക്കുള്ളത്. തെരഞ്ഞെടുപ്പിൽ സി.പി.ഐക്ക് അനുവദിച്ച പൂത്തോൾ സീറ്റിൽ സി.എം.പി വിമതനായിട്ടായിരുന്നു സുകുമാരൻ മത്സരിച്ച് വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.