ഭക്ഷ്യ സുരക്ഷ വകുപ്പ്​ സേവനാവകാശ നിയമത്തിന്​ പുറത്താ​െണന്ന്​

തൃശൂർ: സേവനാവകാശ നിയമപ്രകാരം നൽകുന്ന അപേക്ഷകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിൽ നിന്നും പൊതുജനത്തിന് സേവനം ലഭിക്കുന്നില്ല. ഭക്ഷ്യ സുരക്ഷ വകുപ്പിനെ സർക്കാർ സേവനാവകാശ നിയമപരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് ഇതിന് വിവരാവകാശ പ്രകാരം കമീഷണൻ നൽകിയ മറുപടി. 2012ലാണ് സംസ്ഥാന സർക്കാർ സേവനാവകാശ നിയമം നടപ്പാക്കിയത്. 2014ലാണ് സേവനാവകാശം ബാധകമാക്കി സംസ്ഥാനസർക്കാർ ഉത്തരവിറക്കിയത്. നിയമപരിധിയിൽ 49 വകുപ്പുകൾ ഉൾപ്പെടുത്തിയതിൽ അഞ്ചാമത്തെ വകുപ്പ് ഭക്ഷ്യസുരക്ഷ കമീഷണറുടെ വകുപ്പാണ്. കാര്യങ്ങൾ ഇത്രയും വ്യക്തമാണെങ്കിലും സർക്കാർ സേവനാവകാശ പരിധിയിൽ വകുപ്പ് ഉൾപ്പെട്ടിട്ടില്ലെന്ന് നേർക്കാഴ്ച. മനുഷ്യാവകാശ സംരക്ഷണസമിതി െസക്രട്ടറി പി.ബി സതീഷ് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ ഭക്ഷ്യസുരക്ഷ കമീഷണറേറ്റിലെ വിവരാവകാശ ഒാഫിസറാണ് മറുപടി നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.