തൃശൂർ: യു.എ.ഇയിൽ, പ്രത്യേകിച്ച് ദുബൈയിൽ സാംസ്കാരിക രംഗത്ത് മൂന്നര പതിറ്റാണ്ടിലധികമായി നിറസാന്നിധ്യമായ 'ദല'യുടെ മുൻകാല പ്രവർത്തകർ തൃശൂരിൽ ഒത്തുചേരുന്നു. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ളവർ 19ന് രാവിലെ 10 മുതൽ വൈകീട്ട് വരെ തൃശൂർ വിവേകോദയം ഹയർ സെക്കൻഡറി സ്കൂളിലാണ് ഒത്തുചേരുന്നത്. പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്യും. കേരള പ്രവാസി സംഘം ജനറൽ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ മുഖ്യാതിഥിയാവും. വിവരങ്ങൾക്ക് ഫോൺ: 82818 12812, 86060 76017.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.