പൊതുവിദ്യാഭ്യാസ സംരക്ഷണത്തിൽ പി.ടി.എകൾക്ക്​ നിർണായക പങ്ക്​ -മന്ത്രി സുനിൽകുമാർ

തൃശൂർ: പൊതുമേഖല വിദ്യാഭ്യാസം സംരക്ഷിക്കണമെങ്കിൽ പി.ടി.എകളുടെ പങ്ക് അനിവാര്യമാണെന്നും അതിനായി അധ്യാപകരും രക്ഷിതാക്കളും ഒന്നിച്ച് പരിശ്രമിക്കണമെന്നും മന്ത്രി വി.എസ്. സുനിൽകുമാർ. സംസ്ഥാന പേരൻറ് ടീച്ചേഴ്സ് അസോസിയേഷൻ വിദ്യാഭ്യാസ അവാർഡ് മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാന പ്രസിഡൻറ് കെ.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അധ്യാപക അവാർഡുകളുടെ വിതരണം മന്ത്രി വി.എസ്.സുനിൽകുമാറും വിദ്യാലയ പുരസ്കാരങ്ങളുടെ വിതരണം സി.എൻ. ജയദേവൻ എം.പിയും നിർവഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെ മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ ആദരിച്ചു. മികച്ച സിവിൽ സർവിസ് പരിശീലനം നടത്തുന്ന എബ്യുലൈസ് എജുകെയർ സിവിൽ സർവിസ് അക്കാദമിയെയും മുൻ വിദ്യാഭ്യാസ ഉപഡയറക്ടർ എൻ.ആർ. മല്ലികയെയും സിറ്റി പൊലീസിലെ ട്രാഫിക്, സൈബർ ബോധവത്കരണ വിഭാഗത്തിലെ ഒ.എ.സാബുവിനെയും ആദരിച്ചു. ജനറൽ സെക്രട്ടറി കെ.എം. ജയപ്രകാശ് സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.