കൊടുങ്ങല്ലൂർ: 'ഇത് മനുഷ്യത്വരഹിതവും മനുഷ്യാവകാശ ലംഘനവുമാണ്' ബൈപാസിൽ ഒരിഞ്ച് സ്ഥലവും ഞങ്ങൾ വിട്ടുതരില്ല. വേദനയും രോഷവും കലർന്ന വാക്കുകൾ കൊടുങ്ങല്ലൂർ ൈബപാസ് നിവാസികളുടേതാണ്. നേരത്തേ 45 മീറ്റർ ബൈപാസിന് വേണ്ടി സ്ഥലം ഒഴിഞ്ഞ് കൊടുത്തവരാണിവർ. എന്നാൽ കുറ്റിപ്പുറം-ഇടപ്പളളി ദേശീയപാത വികസനത്തിനായി വീണ്ടും ഇവർ സ്ഥലം വിട്ടുകൊടുക്കേണ്ടിവരും. ദേശീയപാതയുടെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് ബൈപാസ് പ്രദേശം കൂടി ഉൾപ്പെടുത്തി ഇറക്കിയ പുതിയ വിജ്ഞാപനത്തിൽ നേരത്തേ സ്ഥലം കൊടുത്ത നൂറോളം സ്ഥലങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. സ്ഥലം ഏെറ്റടുപ്പ് ഭീഷണിക്കെതിരായ വികാരം കൊടുങ്ങല്ലൂരിൽ നടന്ന ഹിയറിങ്ങിലും അവർ പങ്കുവെച്ചിരുന്നു. സ്ഥലം വിട്ടുതരില്ലെന്നാണ് അവർ അറിയിച്ചത്. എന്നാൽ ഹിയറിങ് പ്രഹസനമാണെന്ന ആക്ഷേപം ശക്തമായി. ഇൗ സഹാചര്യത്തിൽ ബൈപാസ് നിവാസികളുടെ സ്ഥലം ഏറ്റെടുക്കുന്നത് റദ്ദാക്കണമെന്നാണ് ഇവിടത്തുകാരുടെ ആവശ്യം. അല്ലാത്തപക്ഷം സമരങ്ങളിലേക്കും പ്രക്ഷോഭങ്ങളിലേക്കും കാര്യങ്ങൾ നീങ്ങുമെന്ന സൂചനയും ബൈപാസ് റസിഡൻറ്സ് അസോസിയേഷൻ നൽകുന്നു. ബൈപാസിന് വേണ്ടി സ്ഥലം ഏറ്റെടുക്കുന്ന വേളയിൽ 45 മീറ്റർ സ്ഥലം വിട്ടുകൊടുക്കണമെന്നും ഫ്രീസിങ് ഉണ്ടായിരിക്കുന്നതല്ലെന്നുമാണ് പറഞ്ഞിരുന്നത്. ജനങ്ങൾ അത് വിശ്വസിച്ച് സ്ഥലം വിട്ടുകൊടുക്കുകയായിരുന്നുവെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. വീടുകൾ പൂർണമായും നഷ്ടപ്പെട്ടവരും ഭാഗികമായി െപാളിച്ച് മാറ്റിയവരുമുണ്ട്. മറ്റ് വസ്തു വഹകളും ഇല്ലാതായി. പിന്നീട് വീടുകളും മറ്റും പുനർ നിർമിച്ചവരാണ് ഇവരേറെയും. ഇവർക്കാണ് വീണ്ടും സ്ഥലം വിട്ടുകൊടുക്കേണ്ടി വരുന്നത്. ഇവരിൽ തീരെ സ്ഥല പരിമിതിയുള്ള വീടുകളുമുണ്ട്. മാറ്റിപണിയാൻ സ്ഥലവും സാമ്പത്തിക സ്ഥിതിയും ഇല്ലാത്തവരുമുണ്ട്. വിജ്ഞാപനത്തിൽ ഉൾപ്പെട്ട സർവേകളിൽ അമ്പതിലേെറ വീടുകളും മറ്റ് നിർമിതികളും നില നിൽക്കുന്നതാണ്. നേരത്തേ വിട്ടുകൊടുത്ത വസ്തുവഹകൾക്ക് മതിയായ നഷ്ടപരിഹാരം കിട്ടാതെ ആർബിട്രേഷന് പോയവരും കൂട്ടത്തിലുണ്ട്. വീണ്ടും സ്ഥലം കൊടുക്കണമെന്ന ആവശ്യം ഉടമകൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഇൗ വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ആവശ്യമായ നടപടി ഉണ്ടാകണമെന്നും അസോസിയേഷൻ ഭാരവാഹികളായ സുകുമാരൻ തണ്ടാശ്ശേരി, സി.കെ. രാമകൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.