ദേശീയപാത സർവേക്കെതിരെ പ്രതിഷേധം

ചാവക്കാട്‌: നിയമവിരുദ്ധമായ ദേശീയപാത സർവേക്കെതിരെ എടക്കഴിയൂരും തിരുവത്രയിലും പ്രതിഷേധം ശക്തമായി. പ്രതിഷേധത്തെത്തുടർന്ന് മണിക്കൂറോളം സർവേ നടപടി സ്തംഭിച്ചു. എടക്കഴിയൂർ സ്വദേശിയായ ജലീലി​െൻറ വീടിനടുത്ത്‌ നേരത്തെ കല്ലിട്ട ഭാഗത്തു തന്നെ ഇട്ടാൽ മതിയെന്നും അനുമതിയില്ലാതെ വീട്ടുവളപ്പിൽ കയറരുതെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സർവേ ഉദ്യോഗസ്ഥർ വഴങ്ങിയെങ്കിലും ചില പൊലീസുകാർ അതിക്രമിച്ച്‌ ഗേറ്റ് ചവിട്ടി പൂട്ടു തകർത്താണ് കല്ലിട്ടത്‌. ഏകപക്ഷീയമായി കൂടുതൽ ഭൂമി ഏറ്റെടുത്താൽ ത​െൻറ ഉപജീവനവും വീടും നഷ്ടപ്പെടുമെന്നതിനാൽ കല്ലിടൽ സമ്മതിക്കില്ലെന്ന നിലപാടിൽ തിരുവത്ര സ്വദേശി കമറുദ്ദീൻ ഉറച്ചു നിന്നതോടെ ഏറെ നേരം സംഘർഷാവസ്ഥ നിലനിന്നു. തുടർന്നു കല്ലിടാതെ ഉദ്യോഗസ്ഥർ നീങ്ങി. ജില്ല കൺവീനർ സി.കെ. ശിവദാസൻ, വി. സിദ്ദീഖ് ഹാജി, വേലായുധൻ, പി.കെ. സെയ്താലിക്കുട്ടി, കെ.കെ. ഹംസകുട്ടി തുടങ്ങി നൂറുകണക്കിനു ഭൂവുടമകളും തടിച്ചുകൂടി. അതിനിടെ നടപടിയിൽ പ്രതിഷേധിച്ച് മുദ്രവാക്യം മുഴങ്ങിയപ്പോൾ പ്രകടനം നടത്തിയാൽ കേസെടുക്കുമെന്ന് ചില മുതിർന്ന പൊലീസ്‌ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായി പുന്നയൂർ പഞ്ചായത്ത്‌ മുൻ അംഗം സി. ഷറഫുദ്ദീൻ ആരോപിച്ചു. കിടപ്പാടവും തൊഴിലും നഷ്ടപ്പെടുമെന്ന ആശങ്കയിൽ കഴിയുന്നവർക്ക് നേരെ ഭീഷണിമുഴക്കുന്നത്‌ അപലപനീയമാണെന്ന് യോഗം ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.