കനലടങ്ങാതെ ഗുരുവായൂരിലെ കോൺഗ്രസ്

ഗുരുവായൂർ: പ്രതിപക്ഷ നേതാവിനെ മാറ്റിയിട്ടും ഗുരുവായൂർ കോൺഗ്രസിലെ കലാപം അടങ്ങുന്നില്ല. പ്രതിപക്ഷ നേതാവിനെ മാറ്റിയ നടപടിയോട് എതിർപ്പുള്ളവരാണ് ഇപ്പോൾ പ്രതിഷേധ സ്വരം ഉയർത്തുന്നത്. നഗരസഭയിൽ ഉൾപ്പെടുന്ന പൂക്കോട് മണ്ഡലം കൺവെൻഷനിലാണ് ഡി.സി.സിയുടെ നടപടിക്കെതിരെ പ്രതിഷേധം ഉയർന്നത്. പ്രശ്നങ്ങൾ നേതൃത്വം ഇടപെട്ട് പരിഹരിച്ചില്ലെങ്കിൽ വോട്ട് ചേർക്കൽ അടക്കമുള്ള പ്രവർത്തനങ്ങളുമായി നിസ്സഹകരിക്കുമെന്ന് പ്രവർത്തകർ മുന്നറിയിപ്പ് നൽകി. മണ്ഡലം കമ്മിറ്റി നടപടിക്ക് ശിപാർശ ചെയ്ത രണ്ട് കൗൺസിലർമാരുടെ സമ്മർദത്തിന് വഴങ്ങി ഡി.സി.സി തീരുമാനങ്ങളെടുക്കുകയാണെന്ന് വിമർശനമുയർന്നു. പാർട്ടിയെ പരസ്യമായി അവഹേളിക്കുകയും നവമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുകയും കൗൺസിലിൽ സി.പി.എമ്മിനൊപ്പം നിൽക്കുകയും ചെയ്തവരുടെ ആവശ്യങ്ങൾ അംഗീകരിച്ച് യഥാർഥ പാർട്ടി പ്രവർത്തകരെ അവഗണിച്ചുവെന്നും ആരോപണമുണ്ടായി. പൂക്കോട് മണ്ഡലത്തിലെ സ്ഥിതിവിശേഷം സ്ഫോടനാത്മകമാണെന്ന് ഡി.സി.സി നേതൃത്വത്തെ അറിയിക്കാമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ബ്ലോക്ക് പ്രസിഡൻറ് ഫസലുൽ അലി പറഞ്ഞു. 10നകം ഡി.സി.സി നേതൃത്വത്തെ സാഹചര്യങ്ങൾ ധരിപ്പിക്കും. 20നകം ഡി.സി.സി ഭാരവാഹികളുടെ സാന്നിധ്യത്തിൽ യോഗം ചേർന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്യാമെന്നും ഉറപ്പ് നൽകി. മണ്ഡലം പ്രസിഡൻറ് ടി.എ. ഷാജി അധ്യക്ഷത വഹിച്ചു. ആർ.വി. മുഹമ്മദുകുട്ടി, ആേൻറാ തോമസ്, എം.എഫ്. ജോയ്, കെ.കെ. വിശ്വനാഥൻ, വർഗീസ് ചീരൻ, എൻ.പി. ബഷീർ ഹാജി, സാബു ചൊവ്വല്ലൂർ, അബ്ബാസ് എന്നിവർ സംസാരിച്ചു. താക്കോൽ ദാനം ഇന്ന് ഗുരുവായൂർ: കണ്ടാണശേരി പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനവും രണ്ടാംഘട്ട അനുമതിപത്ര വിതരണവും ഞായറാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. പ്രമോദ് അറിയിച്ചു. കുടുംബശ്രീകൾക്കുള്ള സബ്സിഡി ഇൻസൻറീവ് വിതരണവും നടക്കും. മറ്റം കരിസ്മ പാലസിൽ നടക്കുന്ന സമ്മേളനത്തിൽ മുരളി പെരുനെല്ലി എം.എൽ.എ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.