ചാവക്കാട്: കടപ്പുറം ഗവ. സാമൂഹികാരോഗ്യ കേന്ദ്രത്തിെൻറ സഹകരണത്തോടെ ഇരട്ടപ്പുഴയിൽ സംഘടിപ്പിച്ച അടിയന്തര പരിശോധന ക്യാമ്പ് കടപ്പുറം പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ബഷീർ ഉദ്ഘാടനം ചെയ്തു. മത്തിക്കായൽ ശുചീകരണത്തിനിടെ അട്ടയുടെ കടിയിൽ പരിക്കേറ്റ് തൊഴിലുറപ്പ് തൊഴിലാളി മരിച്ച സംഭവത്തെ തുടർന്നാണ് പഞ്ചായത്ത് ക്യാമ്പ് സംഘടിപ്പിച്ചത്. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ വി.എം. മനാഫ് അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷൻ കെ.ഡി. വീരമണി മുഖ്യപ്രഭാഷണം നടത്തി. ആശുപത്രി മെഡിക്കൽ ഓഫിസർ ഡോ. ഫറൂഖ് ബോധവത്കരണ ക്ലാസ് നടത്തി. പഞ്ചായത്തംഗം എ.കെ. ഷൺമുഖൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.