താലൂക്ക് ആശുപത്രിയെ സ്പെഷ്യാലിറ്റിയായി ഉയർത്തും -മന്ത്രി ശൈലജ

കുന്നംകുളം: താലൂക്ക് ആശുപത്രിയെ മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്‌പെഷ്യാലിറ്റി പദവിയിലേക്കുയര്‍ത്താന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുമെന്ന് മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി. താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂനിറ്റും ഹീമോഫീലിയ ക്ലിനിക്കും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പി.എച്ച്.സി മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള ആരോഗ്യസ്ഥാപനങ്ങളില്‍ സമഗ്രമായ മാറ്റങ്ങൾവരുത്തുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ അനുവദിക്കുന്ന തുകക്ക് കെട്ടിടങ്ങള്‍ ഉണ്ടാക്കുന്ന നിലപാട് മാറ്റണം. ഓരോ ആശുപത്രിക്കും സമഗ്ര വികസന പദ്ധതി തയാറാക്കുന്നുണ്ട്. കൂടാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളും വയോമിത്രം പദ്ധതിയും സാധാരണ ജനങ്ങൾക്ക് ഏറെ പ്രയോജനമാകും. ജീവിതശൈലി രോഗങ്ങള്‍ കുറക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഇതിലൂടെ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ഡോ.പി.കെ. ബിജു എം.പി, നഗരസഭ ചെയര്‍പേഴ്‌സൻ സീത രവീന്ദ്രന്‍, സൂപ്രണ്ട് ഡോ. താജ്‌പോള്‍ പനയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.വി. സുമതി, വൈസ് ചെയർമാൻ പി.എം. സുരേഷ്, ഡോ. ബിന്ദു തോമസ്, ഡോ. ടി.വി. സതീശന്‍, എം.എന്‍. സത്യന്‍, കെ. ജയശങ്കര്‍, എന്‍.എം. കൃഷ്ണന്‍കുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.