മാർക്ക് ലിസ്റ്റ് വിതരണം തൃശൂർ: ആരോഗ്യ സർവകലാശാല 2017 നവംബറിൽ നടത്തിയ ഒന്നാം വർഷ ബി.എസ്.സി നഴ്സിങ് ഡിഗ്രി റെഗുലർ/സപ്ലിമെൻററി പരീക്ഷ, 2018 ഏപ്രിലിൽ നടത്തിയ ഒന്നാം വർഷ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ് ഡിഗ്രി സപ്ലിമെൻററി പരീക്ഷ എന്നിവയുടെ മാർക്ക് ലിസ്റ്റുകൾ അതത് നഴ്സിങ് കോളജുകളിലേക്ക് അയച്ചിട്ടുണ്ട്. വിദ്യാർഥികൾ കോളജുകളിൽ നിന്നും കൈപ്പറ്റണം. ഒന്നാം വർഷ എം.എച്ച്.എ ഡിഗ്രി റെഗുലർ/സപ്ലിമെൻററി തിയറി പരീക്ഷ, 2018 സെപ്റ്റംബർ മൂന്നിന് ആരംഭിക്കുന്ന ഒന്നാം വർഷ എം.എച്ച്.എ ഡിഗ്രി റെഗുലർ/സപ്ലിമെൻററി തിയറി പരീക്ഷ എന്നിവയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. 2018 ഏപ്രിലിൽ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ച മെഡിക്കൽ പോസ്റ്റ് ഗ്രാേജ്വറ്റ് ഡിഗ്രി ആൻഡ് ഡിപ്ലോമ റെഗുലർ/സപ്ലിമെൻററി പരീക്ഷ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു. അഫിലിയേഷൻ കേരള ആരോഗ്യശാസ്ത്ര സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് 2019-20 അധ്യയന വർഷത്തേക്കുള്ള കോളജുകൾ/ കോഴ്സുകൾ എന്നിവയുടെ തുടർ അഫിലിയേഷനുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ സർവകലാശാല വെബ്സൈറ്റിൽ 15.09.2018 വൈകീട്ട് അഞ്ച് വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് (www.kuhs.ac.in) സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.