സഹായ വിതരണം

തൃശൂർ: കാലവർഷത്തിൽ നാശം നേരിട്ട് ദുരിതമനുഭവിക്കുന്ന തീരവാസികൾക്ക് കെ.എസ്.യു പ്രവർത്തകരുടെ നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്തു. ഏങ്ങണ്ടിയൂർ-വാടാനപ്പള്ളി പ്രദേശത്തെ തീരവാസികൾക്കാണ് ഭക്ഷണമെത്തിച്ചത്. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻറ് നിഖിൽ ദാമോദരൻ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി ഗോകുൽ ഗുരുവായൂർ, അജീഷ് എസ്. മേനോൻ, വി.എൻ. ഹരികൃഷ്ണൻ, കിരൺ മുരളി, അജിത്ത്, ശ്രുതി, നിരഞ്ജൻ ഷഹസാദ്, രാഗേഷ് എന്നിവർ നേതൃത്വം നൽകി. അടുത്ത ദിവസങ്ങളിൽ കാമ്പസുകളിലെ വിദ്യാർഥികളെ അണിനിരത്തി സഹായപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.