പ്രഫ. മുരളീധര​െൻറ നിര്യാണത്തിൽ അനുശോചനം

തൃശൂർ: പ്രഫ. എം. മുരളീധര​െൻറ വിയോഗം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും സാംസ്കാരിക മണ്ഡലത്തിനും തീരാനഷ്ടവും വേദനയുളവാക്കുന്നതുമാണെന്ന് പുരോഗമന കലാസാഹിത്യ സംഘം ജില്ല കമ്മിറ്റി. സംഘം ആദ്യത്തെ ജില്ല സെക്രട്ടറിയായിരുന്ന അദ്ദേഹം സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ടെന്നും ജില്ല പ്രസിഡൻറ് സി. രാവുണ്ണിയും സെക്രട്ടറി എം.എൻ. വിനയകുമാറും പറഞ്ഞു. പി.കെ. ബിജു എം.പി അനുശോചിച്ചു പ്രഫ. എം. മുരളീധര​െൻറ നിര്യാണത്തിൽ പി.കെ. ബിജു എം.പി അനുശോചിച്ചു. ശാരീരികാവശതകള്‍ക്കു പിടി നല്‍കാതെ മരണംവരെ കര്‍മനിരതനായ കമ്യൂണിസ്റ്റായിരുന്നു അദ്ദേഹമെന്ന് എം.പി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.