തൃശൂർ: ഏതു പ്രതിസന്ധിയെയും സരസമായി നേരിട്ട അപൂർവ വ്യക്തിത്വത്തിെൻറ ഉടമയാണ് അന്തരിച്ച പ്രഫ. എം. മുരളീധരൻ. പാർട്ടിയുടെ ചുമതലകളിൽ എത്തിയില്ലായിരുന്നെങ്കിൽ തൃശൂരിെൻറ സാംസ്കാരിക രംഗെത്ത അമരക്കാരിൽ ഒരാളായേനെ അദ്ദേഹം. 'റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തു നിൽക്കുന്നവനെ പോലെയാണ് ഇപ്പോൾ ഞാൻ'-രോഗാവസ്ഥയിൽ ഒരു ഘട്ടത്തിൽ തെൻറ അവസ്ഥയെക്കുറിച്ച് പ്രഫ. മുരളീധരൻ പറഞ്ഞതാണിത്. 'പാസ്പോർട്ടും വിസയുമൊക്കെയായി'-മറ്റൊരിക്കൽ ഇങ്ങനെയും വിലയിരുത്തി. കാര്യങ്ങൾ അതിെൻറ ഗൗരവം ചോരാതെ സരസമായി അവതരിപ്പിച്ചിരുന്നു അദ്ദേഹം. ചിലത് പറഞ്ഞശേഷം 'ഏത്'? എന്ന് അൽപം ചിരിച്ചുകൊണ്ടുള്ള അദ്ദേഹത്തിെൻറ ചോദ്യത്തിൽ ഒരു മുനയുണ്ടായിരുന്നു. പരേതനായ തെൻറ ആത്മസുഹൃത്ത് ടി.ആർ. ചന്ദ്രദത്തിനെ മുരളി മാഷ് പരിചയപ്പെടുത്തിയത് തത്വവും പ്രയോഗവും സമന്വയിപ്പിച്ച വ്യക്തി എന്നായിരുന്നു. ഇൗ രസികത്വം നിറഞ്ഞ അവതരണം അധ്യയന കാലത്തും അദ്ദേഹം പ്രയോഗിച്ചു. അതുകൊണ്ടുതന്നെയാണ് വിദ്യാർഥികളുടെ പ്രിയപ്പെട്ട അധ്യാപകനായി അദ്ദേഹം മാറിയത്. മുരളിമാഷിെൻറ ക്ലാസ് കട്ട് ചെയ്യാറില്ലെന്ന് അദ്ദേഹത്തിെൻറ ശിഷ്യന്മാർ പറയാറുണ്ടായിരുന്നു. ഷെക്സ്പിയർ നാടകങ്ങളെക്കുറിച്ച് വളരെ ലളിതമായും ആകർകമായും പൊതുവേദികളിൽ അദ്ദേഹം ക്ലാസെടുത്തിരുന്നു. 'രംഗചേതന'യുടെ പല വേദികളിൽ അേദ്ദഹം ഇത്തരം ക്ലാസെടുത്തിട്ടുണ്ട്. 'രംഗചേതന'യുടെ പല പരിപാടികളുടെയും സംഘാടക റോളിലും മുരളിമാഷ് എത്തി. റെയിൽവേ ഉപദേശക സമിതി അംഗമെന്ന നിലയിൽ സ്തുത്യർഹമായ സേവനമാണ് അദ്ദേഹത്തിൽ നിന്നുണ്ടായത്. താൻ അർബുദ ബാധിതനായി എന്നറിഞ്ഞിട്ടും സ്വതസിദ്ധശൈലിയുമായി അദ്ദേഹം സജീവമായി. സി.പി.എം അഖിലേന്ത്യ നേതാക്കളുടെ ഇംഗ്ലീഷ് പ്രസംഗങ്ങളുടെ പരിഭാഷകൻ കൂടിയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.