തൃശൂർ: കയറ്റിറക്ക് കൂലി തര്‍ക്കവുമായി ബന്ധപ്പെട്ട് ജില്ലയിലെ കോള്‍നിലങ്ങള്‍ തരിശിടാനുള്ള തീരുമാനം ജില്ല കോള്‍കര്‍ഷക സംഘം പിന്‍വലിച്ചു. സംഘം ജില്ല ജനറല്‍ബോഡിയോഗത്തിലാണ് തീരുമാനം. കൃഷിവകുപ്പു മന്ത്രിയും സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തരിശിടൽ തീരുമാനത്തിൽനിന്ന് പിന്മാറുന്നതെന്ന് കോള്‍കര്‍ഷക സംഘം പ്രസിഡൻറ് കെ.കെ. കൊച്ചുമുഹമ്മദ് പറഞ്ഞു. കയറ്റിറക്ക് കൂലിയുമായി ബന്ധപ്പെട്ട് മില്ലുടമകളും കര്‍ഷകരും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കത്തെ തുടര്‍ന്നാണ് കോള്‍നിലങ്ങള്‍ തരിശിടാന്‍ കര്‍ഷക സംഘം തീരുമാനിച്ചത്. കോള്‍പാടങ്ങളിലെ നെല്ല് എടുക്കുമ്പോള്‍ അത് ചാക്കില്‍ കെട്ടികയറ്റുന്നവര്‍ക്ക് കി.ഗ്രാമിന് 49 പൈസ സര്‍ക്കാര്‍ നല്‍കുമെന്നും ഇത് മില്‍ ഉടമയ്ക്ക് അവകാശപ്പെട്ടതല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. കോള്‍പാടങ്ങളില്‍ ഇരിപ്പുകൃഷി ഇറക്കുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. ഇത് നാലിന് കലക്ടറുടെ ചേംബറിൽ ചേരുന്ന യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചിരുന്നു. കെ.കെ. കൊച്ചുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍.കെ. സുബ്രഹ്മണ്യന്‍, കെ.കെ. രാജേന്ദ്രബാബു, എന്‍.എം.ബാലകൃഷ്ണന്‍, ഗോപിനാഥ് കൊളങ്ങാട്ട്, എം.ജി. സുഗുണദാസ്, പൊഴോര് അപ്പുകുട്ടൻ, എ.ജി. ജ്യോതിബസു, വി.എൻ. ഉണ്ണികൃഷ്ണൻ, കെ.എ. ജോർജ് മാസ്റ്റർ, എം.ആർ. മോഹനൻ, കെ.വി. ഹരിലാൽ, പി.ഒ. സെബാസ്റ്റ്യൻ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.