ലളിതകല അക്കാദമി ഭരണസമിതിക്കെതിരെ മുൻ ചെയർമാൻ

തൃശൂർ: ലളിതകല അക്കാദമി ഭരണസമിതിക്കെതിരെ ആരോപണങ്ങളുമായി മുൻ ചെയർമാൻ ടി.എ. സത്യപാൽ. വിമർശനത്തോടൊപ്പം അഴിമതിയും ആരോപിച്ചിട്ടുണ്ട്. ഇതെല്ലാം സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. അക്കാദമിയിലെ സംഭവ വികാസങ്ങളിൽ മടുപ്പ് പ്രകടിപ്പിച്ച് കഴിഞ്ഞദിവസം ജീവനക്കാർ നൽകിയ കത്തിനു പിന്നിൽ അക്കാദമിയിൽ ഭരണം നിയന്ത്രിക്കുന്ന ഒരാളാണെന്ന് മുൻ ചെയർമാൻ കുറ്റപ്പെടുത്തുന്നു. 70 ജീവനക്കാരിൽ രണ്ടു പേരൊഴികെ ആരും അഴിമതിക്കാരല്ല. ജീവനക്കാരിയുടെ പീഡനത്തെ തുടർന്ന് അക്കാദമിയിൽനിന്ന് നിരവധി പേർ രാജിവെച്ചു. ദലിതരായ ജീവനക്കാരെ നിരന്തരം പീഡിപ്പിക്കുന്നു. സാമ്പത്തിക തിരിമറി നടത്തി പാപഭാരം ഒരു ജീവനക്കാരിയുടെ തലയിൽ കെട്ടിെവച്ച് പുറത്താക്കി. സംസ്ഥാന സർക്കാറി​െൻറ അതിഥിയായെത്തിയ ലോകപ്രശസ്ത ഫോട്ടോഗ്രാഫർ നിക് ഉൗട്ടി​െൻറ പരിപാടിയിൽ പ്രോേട്ടാകോൾ ലംഘിച്ചു. അശാന്ത​െൻറ മൃതദേഹത്തോടുള്ള അനാദരവും അനധികൃതമായി എഴുതിയെടുത്ത ശമ്പളം തിരിച്ചടക്കാനുള്ള അക്കൗണ്ടൻറ് ജനറലി​െൻറ ഉത്തരവ് പൂഴ്ത്തിവെച്ചതും അരക്കോടി രൂപ കൈക്കൂലി വാങ്ങിയതും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ അപമാനിക്കാൻ കാർട്ടൂണി​െൻറ തലവാചകം 'കടയ്ക്ക് പുറത്ത്' എന്നത് 'കടക്കൂ പുറത്ത്' എന്നാക്കിയ അക്കാദമിയിലെ വിവാദ സംഭവവും സത്യപാൽ ഉന്നയിക്കുന്നുണ്ട്. വിശദാംശങ്ങളും രേഖകളുടെ പകർപ്പുമുൾപ്പെടെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ. ബാലനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുൻ ചെയർമാൻ അയച്ചതായും അറിയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.