ചെറുതുരുത്തി: മടവൂർ ഭാസി പുരസ്‌കാര സമർപ്പണവും മൃണ്മയ വാർഷികവും അഞ്ചിന് ചെറുതുരുത്തി കഥകളി സ്‌കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വള്ളത്തോൾ നഗർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. സുലൈമാൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻറ് പി. പത്മജ അധ്യക്ഷത വഹിക്കും. പുരസ്‌കാര ജേതാവായി നാടക കലാകാരിയും സിനിമ പ്രവർത്തകയുമായ മീന ഗണേശിനെ തെരഞ്ഞെടുത്തതായും ഭാരവാഹികൾ പറഞ്ഞു. മടവൂർഭാസി അനുസ്മരണ പ്രഭാഷണവും സന്ധ്യ ഗണേശ് അവതരിപ്പിക്കുന്ന ഒഡീസി നൃത്തവും ഉണ്ടാകും. മൃണ്മയ പ്രസിഡൻറ് കെ.ബി. വിജയകുമാർ, ബോർഡംഗം എൻ. ചെല്ലപ്പൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.