തൃശൂർ: ഇൗമാസം എഴിന് അഖിലേന്ത്യാ തലത്തിൽ നടത്തുന്ന മോേട്ടാർ വാഹന പണിമുടക്ക് ജില്ലയിൽ വിജയിപ്പിക്കാൻ ജില്ല മോട്ടോര്‍ വാഹന സംരക്ഷണ സമിതി കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. സ്വകാര്യ ബസ്, ലോറി, ടാക്‌സി, ഓട്ടോറിക്ഷ, വര്‍ക്ക്‌ഷോപ്പ്, ഡ്രൈവിങ് സ്‌കൂള്‍ മേഖലയിലെ ഉടമകളും തൊഴിലാളി സംഘടന പ്രവര്‍ത്തകരും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. ആറിന് അർധരാത്രി മുതൽ ഏഴിന് അർധരാത്രി വരെയാണ് പണിമുടക്ക്. രാജ്യത്തെ മോട്ടോര്‍ വാഹന വ്യവസായത്തെയും വാഹന തൊഴിലാളികളെയും ഉന്മൂലനം ചെയ്യുന്ന റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആൻഡ് സേഫ്റ്റി ബില്‍ കേന്ദ്ര സർക്കാർ രാജ്യസഭയിൽ അവതരിപ്പിക്കുന്നതിന് എതിരെയാണ് പണിമുടക്ക്. സി.ഐ.ടി.യു, ഐ.എന്‍.ടി. യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, എസ്.ടി.യു സംഘടന നേതാക്കളും വാഹന ഉടമ സംഘടന പ്രതിനിധികളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. സംരക്ഷണ സമിതി ചെയര്‍മാന്‍ എം.എസ്. പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു. മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി കെ.വി. ഹരിദാസ് പ്രവർത്തനം റിപ്പോര്‍ട്ട് ചെയ്തു. പി.കെ. പുഷ്പാകരന്‍, കെ.പി. സണ്ണി, പി.സി. വര്‍ഗീസ്, എ.ടി. ജോസ്, ടി.കെ. സുധീഷ്, ആേൻറാ ഫ്രാന്‍സിസ്, വി.എസ്. പ്രദീപ്, ടി.എസ്. ബൈജു, പി.കെ. വിജയന്‍, പി.വി. ഗിരീഷ്, പി.കെ. അശോകന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.