ചെറുതുരുത്തി: കേരള കലാമണ്ഡലത്തിൽ പഠിക്കാത്തവരും കേരള കലാമണ്ഡലത്തിൽനിന്ന് ഡിഗ്രിയോ ഡിപ്ലോമയോ നേടാത്തവരുമായ ചില കലാകാരന്മാരും കലാകാരികളും പേരിനൊപ്പം കലാമണ്ഡലം എന്ന് കൂട്ടിച്ചേർക്കുന്നതായി കലാമണ്ഡലം വാർത്തക്കുറിപ്പിൽ അറിയിച്ചു. ഇങ്ങനെ ചെയ്താൽ കലാമണ്ഡലത്തിെൻറ പേര് ദുരുപയോഗപ്പെടുത്തുന്നതായി കണക്കാക്കി നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കേരളത്തിൽ നിന്നും വിദേശത്ത് നിന്നും ഇത് സംബന്ധിച്ച് ധാരാളം പരാതികളും അന്വേഷണങ്ങളും വരുന്നുണ്ട്. കലാമണ്ഡലത്തിൽ നിന്ന് പഠനം പൂർത്തിയാക്കി ഡിഗ്രി/ഡിപ്ലോമ നേടാത്തവർ പേരിനോടൊപ്പം കലാമണ്ഡലം എന്ന് ഉപയോഗിക്കരുതെന്ന് സ്ഥാപനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.