തൃശൂർ: കുതിരാനിലെ തുരങ്ക പാതയുടെ നിർമാണം പൂർത്തിയാക്കി ആഗസ്റ്റ് അവസാനത്തോടെ ഗതാഗതയോഗ്യമാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കലക്ടർ ടി.വി. അനുപമ. ഈ റൂട്ടിലെ യാത്രാക്ലേശം ഇതോടെ പരിഹരിക്കപ്പെടുമെന്നും കലക്ടർ 'മാധ്യമ'ത്തോട് പറഞ്ഞു. പ്രശ്നം സംസ്ഥാന സർക്കാറിെൻറ പരിധിയിൽ വരുന്നതല്ല. കേന്ദ്ര സർക്കാറിെൻറ കീഴിലുള്ള ദേശീയപാത അതോറിറ്റിയാണ് ഇക്കാര്യങ്ങൾ ചെയ്യുന്നത്. ബി.ഒ.ടി പ്രകാരം കരാർ ഏറ്റെടുത്ത കമ്പനിക്ക് സാമ്പത്തിക പ്രയാസം കാരണം പണി പൂർത്തിയാക്കാൻ കഴിയുന്നില്ലെന്നാണ് അതോറിറ്റി നൽകുന്ന വിശദീകരണം. എളുപ്പത്തിൽ പരിഹരിക്കാൻ കഴിയാത്ത ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ, ദേശീയപാതയായതുെകാണ്ട് അത്തരം കാരണങ്ങൾ പറഞ്ഞ് താമസിപ്പിക്കാനാവില്ല. അതുകൊണ്ട് സംസ്ഥാന സർക്കാർ പ്രശ്ന പരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. ബി.ഒ.ടി പ്രകാരം നൽകിയ കരാറായതിനാൽ റദ്ദാക്കി പുതിയ കരാറുകാരനെ ഏൽപ്പിക്കാൻ നൂലാമാലകൾ ഏറെയാണ്. എങ്കിലും 'റിസ്ക് ആൻഡ് കോസ്റ്റ്'വ്യവസ്ഥയിൽ പണി പൂർത്തിയാക്കാൻ ടെൻഡർ വിളിച്ചിട്ടുണ്ട്. മണ്ണുത്തി-വടക്കഞ്ചേരി പാതയിലെ അടിസ്ഥാന പ്രശ്നങ്ങൾ വൈകാതെ പരിഹരിക്കപ്പെടും. തുരങ്കത്തിെൻറ പണി വേഗം പൂർത്തിയാക്കും. ആഗസ്റ്റ് ആദ്യം പണി പൂർത്തിയാക്കാമെന്നായിരുന്നു കരാറെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം വൈകിയെന്നും കലക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.