തൃശൂർ: കേരള സംസ്കൃത അക്കാദമിയുടെ 2018 ലെ സമഗ്രസംഭാവനക്കുള്ള 'സംസ്കൃതി പുരസ്കാരം' കാലടി സർവകലാശാല മുൻ വൈസ് ചാൻസലറും ഗവേഷകനും എഴുത്തുകാരനുമായ പ്രഫ. എൻ.പി. ഉണ്ണിക്ക് നൽകും. 10,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് സമർപ്പിക്കും. തൃശൂർ ട്രെയ്നിങ് കോളജ് ഹാളിൽ, ഞായറാഴ്ച വൈകീട്ട് നാലിന് സംഘടിപ്പിച്ച സമ്മേളനത്തിൽ അക്കാദമി അധ്യക്ഷൻ ഡോ. കെ.ടി. മാധവൻ അധ്യക്ഷത വഹിക്കും. 'വ്യുൽപത്തിവാദവയഖ്യാനം', 'സംസ്കൃതി വികാസം സങ്കൽപവും മാർഗരേഖയും' എന്നീ ഗ്രന്ഥങ്ങളുടെ ലോകാർപ്പണം മന്ത്രി നിർവഹിക്കും. 'തൃശൂരിെൻറ സംസ്കൃത പാരമ്പര്യം' എന്ന വിഷയത്തിൽ പ്രഫ. കെ.ജി. പൗലോസ് മുഖ്യപ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.