സെറീനക്ക് കൈത്താങ്ങായി കൂട്ടായ്മ വീടിന് സ്ഥലമൊരുക്കി, അടുത്ത ലക്ഷ്യം വീട് നിർമാണം

കയ്പമംഗലം: കുടുംബത്തിന് വീട് വെക്കാന്‍ സ്ഥലം വാങ്ങി നല്‍കി വാട്സ്ആപ് കൂട്ടായ്മ. കയ്പമംഗലം കാളമുറി സ്വദേശി പുളിപ്പറമ്പില്‍ സെറീനക്കും തളര്‍ന്ന് കിടക്കുന്ന മകള്‍ സകിയാനിസക്കുമാണ് 'ഫ്രണ്ട്സ് ഫോര്‍ എവര്‍' എന്ന വാട്സ് ആപ് കൂട്ടായ്മ മൂന്ന് സ​െൻറ് സ്ഥലം വാങ്ങി നല്‍കിയത്. അഞ്ചാം വയസ്സില്‍ അപസ്മാരം വന്ന് തളര്‍ന്ന് വീണ സറീനയുടെ മകള്‍ സെകിയാനിസ ഏഴ് വര്‍ഷമായി ചികിത്സയിലാണ്. മകളുടെ ചികിത്സക്കായി സ്വന്തമായി ഉണ്ടായിരുന്ന കിടപ്പാടം വിറ്റതിനെ തുടര്‍ന്ന് ഏറക്കാലമായി വാടകക്കാണ് ഇവര്‍ താമസിക്കുന്നത്. ഇവരുടെ ദുരിതം കണ്ടറിഞ്ഞാണ് സഹായവുമായി വാട്സ്ആപ് കൂട്ടായ്മ മുന്നിട്ടിറങ്ങിയത്. ഗ്രൂപ്പിലുള്ള 89 പേര്‍ ചേര്‍ന്നാണ് 1.73ലക്ഷം രൂപ മുടക്കി മൂന്ന് സ​െൻറ് സ്ഥലം വാങ്ങിയത്. ഗ്രൂപ് അംഗം ദിലീപ് ഗണേഷാണ് കുറഞ്ഞ വിലയ്ക്ക് സ്ഥലം വിട്ടു നല്‍കിയത്. ഗ്രൂപ് അംഗങ്ങളായ ഇ.ടി. ടൈസൻ എം.എല്‍.എ, സി.ഐ സലീഷ് എന്‍.ശങ്കരന്‍ എന്നിവര്‍ ചേര്‍ന്ന് സ്ഥലത്തി​െൻറ രേഖകള്‍ കൈമാറി. ഈ സ്ഥലത്ത് വീട് വെക്കാനുള്ള സഹായവും സംഘടിപ്പിച്ചു നല്‍കുമെന്ന് ഗ്രൂപ് അംഗങ്ങള്‍ പറഞ്ഞു. പി.എം. നൗഷാദ്, റഷീദ് തേപറമ്പില്‍, റഷീദ് പെരുന്തറ, സഞ്ജോയ് കാളമുറി, സൈഫുദ്ദീന്‍ എന്നിവരും സന്നിഹിതരായി. നേരത്തെ 12 സംരംഭങ്ങൾക്ക് ഫ്രണ്ട്സ് ഫോര്‍ എവര്‍ എന്ന വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.