മോഷണക്കേസ് പ്രതി അറസ്​റ്റിൽ

തൃപ്രയാർ: മോഷണക്കേസ് പ്രതിയെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിമ്പ്രം സ്വദേശി പടിഞ്ഞാറെപുരക്കൽ സുരേഷാണ് അറസ്റ്റിലായത്. എടമുട്ടത്ത് അക്ഷയ സ​െൻറർ കുത്തിത്തുറന്ന് മൊബൈൽ ഫോണും പണവും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. മേഖലയിലെ നിരവധി കടകളിൽ കയറി മോഷണം നടത്തിയ കേസിലും ഇയാൾ പ്രതിയാണ്. വലപ്പാട് എസ്.ഐ ഉണ്ണികൃഷ്ണൻ, എ.എസ്.ഐ മാരായ ടോണി, അനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ജയൻ, ജിജോ ജോസഫ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.