ആമ്പല്ലൂര്‍: തൊഴിലവസരങ്ങള്‍ വെട്ടിച്ചുരുക്കുന്ന ആറ് ഭാഗം ടാപ്പിങില്‍നിന്ന് മാനേജ്മെൻറ് പിന്മാറുക, പത്ത് വര്‍ഷമായി തടഞ്ഞുവെച്ച നിയമന നടപടികള്‍ പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ തോട്ടം തൊഴിലാളികള്‍ ഹാരിസണ്‍സ് മലയാളം കമ്പനിക്കുമുന്നില്‍ പ്രതിഷേധയോഗം നടത്തി. പാലപ്പിള്ളി മസ്റ്റര്‍ ഓഫിസിന് മുന്നില്‍ നടന്ന യോഗത്തിൽ എ.ഐ.ടി.യു.സി ജില്ല ജോ.സെക്രട്ടറി പി.ജി. മോഹനന്‍, ഐ.എൻ.ടി.യു.സി യൂനിയന്‍ സെക്രട്ടറി ആൻറണി കുറ്റൂക്കാരന്‍, സി.എം സെയ്തലവി, ജയരാമന്‍, കുഞ്ഞാപ്പ എന്നിവര്‍ സംസാരിച്ചു. വലിയകുളം മസ്റ്ററിന് മുന്നില്‍ സി.ഐ.ടി.യു യൂനിയന്‍ സെക്രട്ടറി പി.ജി. വാസുദേവന്‍, ഹംസ എന്നിവര്‍ സംസാരിച്ചു. തോട്ടം തൊഴിലാളികള്‍ക്ക് 600 രൂപയില്‍ കുറയാത്ത മിനിമം കൂലി ഉടന്‍ നിശ്ചയിച്ച് നല്‍കണമെന്നും ഓണത്തിന് രണ്ടാഴ്ച മുമ്പ് 20 ശതമാനം ബോണസ് വിതരണം ചെയ്യണമെന്നും യൂനിയനുകള്‍ ആവശ്യപ്പെട്ടു. എന്യുമറേറ്റർ നിയമനവുമായി ബന്ധപ്പെട്ട് തർക്കം ആമ്പല്ലൂര്‍: പുതുക്കാട് പഞ്ചായത്തിലെ മലബാറി ആടുകളുടെ വര്‍ഗോദ്ധാരണ പദ്ധതിയുടെ എന്യുമറേറ്റര്‍ നിയമനവുമായി ബന്ധപ്പെട്ട് ഭരണ, പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ തര്‍ക്കം. വാര്‍ഡുകളില്‍ പരിശോധനക്കിറങ്ങിയ സംഘത്തെ കോണ്‍ഗ്രസ് പഞ്ചായത്തംഗവും ഭര്‍ത്താവും ചേര്‍ന്ന് തടഞ്ഞത് വാദപ്രതിവാദങ്ങള്‍ക്കും പരാതികള്‍ക്കും കാരണമായി. സി.പി.എം അംഗത്തിെൻറ ഭാര്യക്ക് എന്യുമറേറ്ററായി നിയമനം നല്‍കിയെന്നാണ് കോൺഗ്രസ് ആരോപണം. നാലാംവാര്‍ഡ് കണ്ണമ്പത്തൂരിലെത്തിയ സംഘത്തെ വാര്‍ഡ് അംഗവും ഭര്‍ത്താവും ചേര്‍ന്ന് തടഞ്ഞു. വകുപ്പ് അധികൃതരും നിര്‍വഹണ ഉദ്യോഗസ്ഥരും ഡോക്ടര്‍മാരുമുണ്ടായിരുന്നു സംഘത്തില്‍. തന്നെ ജാതി പേരുവിളിച്ച് അപമാനിച്ചുവെന്നുകാണിച്ച് പഞ്ചായത്തംഗം പുതുക്കാട് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പഞ്ചായത്ത് അംഗങ്ങളോ ഭരണ സമിതിയോ അറിയാതെയാണ് എന്യുമറേറ്ററെ നിയമിച്ചതെന്നും പദ്ധതിയില്‍ സ്വജനപക്ഷപാതവും അഴിമതിയുമാണ് നടക്കുന്നതെന്നും യു.ഡി.എഫ് അംഗങ്ങള്‍ ആരോപിച്ചു. മുമ്പ് പലതവണ ചോദിച്ചപ്പോഴും നിയമന വിവരം പ്രസിഡൻറും സംഘവും മറച്ചുവെച്ചുവെന്നും സി.പി.എം വിമതനായി വിജയിച്ച അംഗത്തെ പ്രീതിപ്പെടുത്താനാണ് ഭാര്യക്ക് നിയമനം നല്‍കിയതെന്നും പദ്ധതി ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം, മൃഗസംരക്ഷണവകുപ്പിെൻറ നേതൃത്വത്തില്‍ നടക്കുന്ന പദ്ധതിയിലെ നിയമന ചുമതല വകുപ്പിന് മാത്രമാണെന്നും അതില്‍ പഞ്ചായത്തിന് പങ്കില്ലെന്നും പ്രസിഡൻറ് അമ്പിളി ശിവരാജന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.