മാള: സെക്കോഴ്സോ ഹയർ സെക്കൻഡറി സ്കൂൾ പ്ലാസ്്റ്റിക് വിപത്തിനെതിരെ കർമപദ്ധതി തുടങ്ങി. മാള എസ്.ഐ കെ.ഒ. പ്രദീപ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്്റ്റർ ലയ അധ്യക്ഷത വഹിച്ചു. പി.ടി.എ മുൻ പ്രസിഡൻറ് രഘു, സി.ബി. ഷെറീന എന്നിവർ സംസാരിച്ചു. ആരോപണം അടിസ്ഥാന രഹിതം- കെ.എസ്.ഇ.ബി സ്്റ്റാഫ് അസോ. മാള: പുത്തൻചിറ കയർ വ്യവസായ സഹകരണ സംഘം പ്രസിഡൻറിനെ ആക്ഷേപിക്കുകയും കള്ളക്കേസ് കൊടുക്കുകയും ചെയ്തതായി പറയുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് കെ.എസ്.ഇ.ബി സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി കെ.കെ. ശിവരാമൻ വാർത്തക്കുറിപ്പിൽ അറിയിച്ചു. പുത്തൻചിറ കയർ വ്യവസായ സംഘം ഡിഫൈബറിങ് മെഷീൻ പ്രവർത്തനത്തിന് വൈദ്യുതി ലഭിക്കാനുള്ള അപേക്ഷ കെ.എസ്.ഇ.ബിയിൽ നൽകിയിരുന്നു. എന്നാൽ കണക്ഷൻ നൽകുന്നതിന് സുരക്ഷിതത്വം ചൂണ്ടി കാണിച്ചു. ഇത് ചോദ്യം ചെയ്ത് സംഘം പ്രസിഡൻറ് നിലവാരമില്ലാതെ ആക്ഷേപിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. അദ്ദേഹത്തിനെതിരെ പരാതി നൽകിയിരുന്നു. സബ് എൻജിനീയറുടെ പേരിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കയർ തൊഴിലാളി ഫെഡറേഷൻ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.