പനമ്പിള്ളി കോളജിൽ​ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിന് ഭരണാനുമതി

ചാലക്കുടി: പനമ്പിള്ളി മെമ്മോറിയല്‍ ഗവ. കോളജില്‍ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്ക് നിര്‍മിക്കാന്‍ ഭരണാനുമതി ലഭിച്ചതായി ബി.ഡി. ദേവസി എം.എല്‍.എ അറിയിച്ചു. ഉന്നതവിദ്യാഭ്യാസവകുപ്പ് 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിന് അനുമതി. രണ്ടു കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ഈ വര്‍ഷം ബി.എസ്സി ഫിസിക്‌സ്, എം.എ മലയാളം എന്നീ രണ്ടുകോഴ്‌സുകള്‍ക്ക് അനുമതി ലഭിച്ചിരുന്നു. പനമ്പിള്ളി കോളജില്‍ സയന്‍സ് ബ്ലോക്കിന് കെട്ടിടം നിർമിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അനുമതി ഉടന്‍ ലഭിക്കുമെന്നും എം.എല്‍.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.