പടിയൂര്‍: കാക്കത്തിരുത്തി പാലത്തിന് സമീപം പോട്ട -മൂന്നുപീടിക റോഡില്‍ അപകട ഭീഷണിയായി നില്‍ക്കുന്ന പുളിമരം മുറിച്ച് നീക്കണമെന്ന് ആവശ്യം. നിരന്തരം അപകടം നടക്കുന്ന പ്രദേശത്ത് വളവ് തിരിഞ്ഞ് വരുന്നിടത്താണ് ഭീഷണിയായി നിരവധി മരങ്ങള്‍ നിന്നിരുന്നത്. ഇവ മുറിച്ച് മാറ്റണമെന്ന് നിരവധി തവണ നാട്ടുകാര്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. അപകടങ്ങള്‍ ആവർത്തിക്കുന്ന സാഹചര്യത്തില്‍ നാട്ടുകാര്‍ പിരിവ് നടത്തി മരങ്ങള്‍ മുറിച്ച് മാറ്റുകയായിരുന്നു. ഇതേത്തുടര്‍ന്ന് സ്ഥലം ഉടമ ഇരിങ്ങാലക്കുട പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്ഥലം സന്ദര്‍ശിച്ച എം.എല്‍.എ നാട്ടുകാര്‍ മുറിച്ച് മാറ്റാതെ നിര്‍ത്തിയിരിക്കുന്ന പുളിമരം ഏറെ അപകടം സൃഷ്ടിക്കുന്നതാണെന്നും മുറിച്ച്മാറ്റണമെന്നുമാണ് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.