വാടാനപ്പള്ളി: ദേശീയപാത നിർമാണത്തിെൻറ മറവിൽ അനാവശ്യമായി ഭൂമി ഏെറ്റടുക്കുന്ന നടപടി നിർത്തിവെക്കണമെന്ന് മുസ്ലിം ലീഗ് തീരദേശ പഞ്ചായത്ത് ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. സ്ഥലം വിട്ടുകൊടുക്കുന്നവർക്ക് പുനരധിവാസത്തിന് യു.ഡി.എഫ് സർക്കാർ 2013ൽ പ്രഖ്യാപിച്ച ജനപക്ഷ പുനരധിവാസ പാക്കേജ് പൂർണമായും നടപ്പാക്കണം. മുൻകൂർ പണം നൽകി പുനരധിവാസം ഉറപ്പു നൽകുന്നതായിരുന്നു ഈ പാക്കേജ്. കച്ചവടക്കാർക്ക് പുതിയ സ്ഥാപനങ്ങൾ കണ്ടെത്താൻ സമയം നൽകുകയും അവർക്ക് പൂർണമായി നഷ്ട പരിഹാരം നൽകുകയും വേണം. ജില്ല പ്രസിഡൻറ് സി.എ. മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് കെ.എ. ഹാറൂൺ റഷീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദ്, വി.കെ. മുഹമ്മദ്, പി.എ. ഷാഹുൽ ഹമീദ്, പി.കെ. മുഹമ്മദ്, കെ.എ. ഷൗക്കത്തലി, പി.കെ. ഹംസ, ആർ.എസ്. മുഹമ്മദ്മോൻ, പി.എം. അബ്്ദുൽ ജബ്ബാർ, കെ.വി. അബ്്ദുൽ കാദർ, ആർ.കെ. ഇസ്മായിൽ, സലാം മന്നലാംകുന്ന്, സിദ്ദിഖ് ചേറ്റുവ, പി.എ. സുലൈമാൻ, കെ.എ. ഖാലിദ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.