മത്സ്യകൃഷി പഠന ക്ലാസ്

കൊടുങ്ങല്ലൂർ: താലൂക്ക് സഹകരണ കാർഷിക വികസന ബാങ്കിേൻറയും നബാർഡിേൻറയും ഫാർമേഴ്സ് ക്ലബുകളുടെയും സഹകരണത്തോടെ നൂതന നടത്തി. നബാർഡ്‌ ജില്ല മാനേജർ ദീപ എസ്. പിള്ള ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് ടി.എം. നാസർ അധ്യക്ഷത വഹിച്ചു. കൂടുമത്സ്യ കൃഷിയെ കുറിച്ച് കേന്ദ്ര മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരായ ഡോ. ഇമൽഡ ജോസഫ്, ഡോ. അശ്വതി എന്നിവരും മത്സ്യകൃഷി രീതികളെ കുറിച്ച് ടെക്നിക്കൽ എക്സ്പോർട്ട് വേണുഗോപാലും ക്ലാസ് നയിച്ചു. കാർഷിക വികസന ബാങ്ക് റിജനൽ മാനേജർ വി.ആർ. രജിത, എ.ഡി.ഒ ആർ. രാജേഷ്, ആർ.ബി. മുഹമ്മദാലി, കെ.കെ. ഷൗക്കത്തലി, പ്രഫ. സി.ജി. ചെന്താമരാക്ഷൻ, സി.സി. ബാബുരാജ്, പി.കെ. ഷംസുദ്ദീൻ, പി.പി. ജോൺ, എ.പി. രാധാകൃഷ്ണൻ, പി.പി. ഷാജി, സുനിത വിക്രമൻ, സി.ബി. ജയലക്ഷ്മി, സുൽഫത്ത് സിദ്ദിക്ക്, ടി.എ. ഗീരീഷ് കുമാർ, വി.വി. സുരേന്ദ്രൻ എൻ.എം. സലാം, കെ.വി. വർഗീസ്, കെ.കെ. അബ്ദുല്ല എന്നിവർ സംസാരിച്ചു. കോട്ടപ്പുറം കായലിൽ ബോട്ട് റൈസ് ലീഗ് കൊടുങ്ങല്ലൂർ: കോട്ടപ്പുറം കായലിൽ സെപ്റ്റംബർ ഒന്നിന് ചാമ്പ്യൻസ് ബോട്ട് റൈസ് ലീഗ് സംഘടിപ്പിക്കാൻ കൊടുങ്ങല്ലൂരിൽ നടന്ന ഉന്നതതല യോഗം തീരുമാനിച്ചു. ആഗസ്റ്റ് 11ന് ആലപ്പുഴയിൽ നടക്കുന്ന നെഹ്രു ട്രോഫി വള്ളംകളിയിൽ പെെങ്കടുക്കുന്ന ടീമുകളിൽ ഒമ്പത് ചുണ്ടൻ വള്ളങ്ങൾ ലീഗിൽ പെങ്കടുക്കും. വിവിധ ജില്ലകളിലെ 13 മത്സരങ്ങളിൽ മാറ്റുരക്കുന്നവർ ജലമേളയിൽ മത്സരിക്കും. ആ മത്സരമായിരിക്കും ലീഗ് വിജയികളെ തീരുമാനിക്കുക. സംസ്ഥാന ടൂറിസം വകുപ്പി​െൻറ നേതൃത്വത്തിലാണ് ആഗസ്റ്റ് 11മുതൽ നവംബർ ഒന്ന് വരെ നടക്കുന്ന ലീഗ് സംഘടിപ്പിക്കുന്നത്. കോട്ടപ്പുറം ലീഗ് മത്സരത്തി​െൻറ വിപുലമായ സംഘാടക സമിതി ആഗസ്റ്റ് ഒമ്പതിന് മേത്തല കമ്യൂണിറ്റി ഹാളിൽ രൂപവത്കരിക്കും. വി.ആർ. സുനിൽകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ, ടൂറിസം ഡപ്യൂട്ടി ഡയറക്ടർമാരായ ബിന്ദുമണി, അഭിലാഷ്, മുൻ എം.എൽ.എ സി.കെ. സദാശിവൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.