തൃത്തല്ലൂർ ആശുപത്രിയിലെ അവലോകന യോഗത്തിൽ ബഹളം

വാടാനപ്പള്ളി: തൃത്തല്ലൂർ ഗവ. ആശുപത്രിയിൽ നടന്ന അവലോകന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും ആശുപത്രി സൂപ്രണ്ടും ചേർന്ന് ആരോഗ്യ കേരളം പബ്ലിക്ക് റിലേഷൻ ഓഫിസറെ അധിക്ഷേപിച്ചതായി ആരോപണം. ഓഫിസർ തളർന്നുവീണതോടെ പ്രസിഡൻറിേൻറയും സൂപ്രണ്ടിേൻറയും മോശമായ പെരുമാറ്റത്തിൽ പ്രതിഷേധിച്ച് ആശുപത്രിയിലെ സ്റ്റാഫുകൾ ഇറങ്ങിപ്പോയി. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. അടുത്ത ഒരു മാസത്തെ നടപ്പാകേണ്ട പ്രവർത്തനങ്ങൾ വിലയിരുത്താനാണ് ഡി.എം.ഒയുടെ നിർദേശ പ്രകാരം സ്റ്റാഫുകളുടെ അവലോകന യോഗം ചേർന്നത്. യോഗത്തിൽ ജനപ്രതിനിധികൾ പങ്കെടുക്കാൻ പാടില്ല. എന്നാൽ സൂപ്രണ്ട് ബ്ലോക്ക് പ്രസിഡൻറ് ഡോ. എം.ആർ. സുഭാഷിണിയെ വിളിച്ചു വരുത്തുകയായിരുന്നു. യോഗത്തിൽ വെച്ച് ആരോഗ്യ കേരളം പബ്ലിക് റിലേഷൻ ഓഫിസർ കസീമയെവിളിച്ചു നിർത്തി പരാതി ചൂണ്ടിക്കാട്ടി പ്രസിഡൻറും സൂപ്രണ്ടും ചേർന്ന് ചോദ്യം ചെയത് അവഹേളിച്ചുവേത്ര. മോശമായ സംസാരം ഉണ്ടായതോടെ കസീമ തളർന്ന് വീണു. ബ്ലോക്ക് പ്രസിഡൻറിനേയും സൂപ്രണ്ടിേൻറയും പെരുമാറ്റത്തിൽ പ്രതിഷേധിച്ച് ജീവനക്കാർ മുദ്രവാക്യം വിളിച്ച് ഇറങ്ങിപ്പോയി. പ്രശ്നം രൂക്ഷമായതോടെ ബ്ലോക്ക് പ്രസിഡൻറ് സ്ഥലം വിട്ടു. ഇതോടെ ഉേദ്യാഗസ്ഥർ ഇടപെട്ടു. മാപ്പ് പറയാൻ സൂപ്രണ്ട് തയാറായതോടെ ഇറങ്ങിപ്പോയവർ വീണ്ടും യോഗത്തിനെത്തി. ആദ്യമായാണ് സ്റ്റാഫുകളുടെ യോഗത്തിൽ ബ്ലോക്ക് പ്രസിഡൻറ് പങ്കെടുത്തതെന്നും ഇരുവരും ചേർന്ന് തന്നോട് മോശമായി പെരുമാറിയെന്നും കസീമ പറഞ്ഞു. സി.പി.എം കാരിയായ പ്രസിഡൻറിനെതിരെ സി.ഐ.ടി.യു നേതൃത്വത്തിന് പരാതി നൽകുമെന്ന് നാഷനൽ ഹെൽത്ത് എംപ്ലോയീസ് യൂനിയൻ അംഗമായ കസീമ പറഞ്ഞു. സൂപ്രണ്ട് ജീവനക്കാരെ അവഹേളിക്കുകയാണെന്നും ഇവർ പറഞ്ഞു. ബഹളമറിഞ്ഞ് മറ്റ് ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു. കസീമക്ക് നേരെ ബ്ലോക്ക് പ്രസിഡൻറ് മോശമായി സംസാരിച്ചതിൽ മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുബൈദ മുഹമ്മദ്, നേതാക്കളായ ഗിൽസ തിലകൻ, സുചിത്ര ദിനേഷ്, പ്രിൻസി സുരേഷ്, സുഗന്ധിനി എന്നിവർ പ്രതിഷേധിച്ചു. ബ്ലോക്ക് പ്രസിഡൻറിനെതിരെ സി.പി.എം നടപടി കൈക്കൊള്ളണമെന്നും മഹിള കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.