'ഇൗഡിപ്പസ്'​ നല്ല നാടകം; മനോജ്​ നാരായണൻ സംവിധായകൻ

തൃശൂർ: കേരള സംഗീത നാടക അക്കാദമി പ്രഫഷനൽ നാടകങ്ങൾക്കുള്ള 2017ലെ സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു. കായംകുളം കെ.പി.എ.സിയുടെ 'ഇൗഡിപ്പസ് ആണ് മികച്ച നാടകം. കോഴിക്കോട് സങ്കീർത്തനയുടെ 'ലക്ഷ്മി അഥവാ അരങ്ങിലെ അനാർക്കലി', കൊല്ലം കാളിദാസ കലാകേന്ദ്രത്തി​െൻറ 'കരുണ'എന്നിവക്കാണ് രണ്ടാം സ്ഥാനം. യഥാക്രമം 50,000, 30,000 രൂപയും പ്രശംസാപത്രവുമാണ് സമ്മാനം. ഇൗഡിപ്പസ് സംവിധാനം ചെയ്ത മനോജ് നാരായണനാണ് മികച്ച സംവിധായകൻ. ശിൽപവും പ്രശംസാപത്രവും 30,000 രൂപയുമാണ് അവാർഡ്. 'രാമേട്ടനി'ലെ വേഷത്തിന് ബാബു തിരുവല്ല മികച്ച നടനും ലക്ഷ്മി അഥവാ അനാർക്കലിയിൽ വേഷമിട്ട മീനാക്ഷി മികച്ച നടിയുമാണ്. പ്രശംസാപത്രവും 25,000 രൂപയുമാണ് ഇരുവർക്കും സമ്മാനം. ലക്ഷ്മി അഥവാ അനാർക്കലിയിലെ അഭിനയത്തിന് കലവൂർ ശ്രീലനും 'കരുണ'യിലെ വേഷത്തിന് ഷിനിൽ വടകരയും മികച്ച രണ്ടാമത്തെ നടന്മാരായപ്പോൾ കരുണയിൽ വേഷമിട്ട മൻജു റെജിയും 'നിർഭയ'യിലെ കഥാപാത്രത്തെ അവതരിപ്പിച്ച ബീന അനിലുമാണ് രണ്ടാമത്തെ മികച്ച നടിമാർ. 15,000 രൂപയും ശിൽപവും പ്രശംസപത്രവുമാണ് അവാർഡ്. ഫ്രാൻസിസ് ടി. മാവേലിക്കരയാണ് മികച്ച നാടകകൃത്ത്. നാടകം 'ഒരു നാഴി മണ്ണ്'. 30,000 രൂപയും ശിൽപവും പ്രശംസാപത്രവുമാണ് അവാർഡ്. 'ലക്ഷ്മി അഥവാ അരങ്ങിലെ അനാർക്കലി'യുടെ രചനക്ക് ഹേമന്ദ്കുമാർ മികച്ച രണ്ടാമത്തെ രചയിതാവായി. 20,000 രൂപയാണ് സമ്മാനത്തുക. 'കരുണ'യിലെ ആലാപനത്തിന് ജോസ് സാഗറും 'കരുണ', 'രാമേട്ടൻ'എന്നിവക്കു വേണ്ടി പാടിയ ശുഭ രഘുനാഥും മികച്ച ഗായകരായി തെരഞ്ഞെടുക്കപ്പെട്ടു. ഇരുവർക്കും 10,000 രൂപയും ശിൽപവും പ്രശംസാപത്രവും ലഭിക്കും. ഇൗഡിപ്പസിലെ സംഗീത സംവിധാനത്തിന് ഉദയകുമാർ അഞ്ചൽ മികച്ച സംഗീത സംവിധായകനും 'രാമാനുജൻ തുഞ്ചത്ത് എഴുത്തച്ഛനി'ലെ രചനക്ക് പ്രഭാവർമ മികച്ച ഗാനരചയിതാവുമായി. ഇരുവർക്കും 15,000 രൂപയും ശിൽപവും പ്രശംസാപത്രവുമാണ് പുരസ്കാരം. ഒരു നാഴി മണ്ണ്, കരുണ എന്നിവക്ക് രംഗപടമൊരുക്കിയ ആർട്ടിസ്റ്റ് സുജാതൻ മികച്ച രംഗപട സംവിധായകനായി. 20,000 രൂപയും ശിൽപവും പ്രശംസാപത്രവുമാണ് അവാർഡ്. ഇൗഡിപ്പസിനു വേണ്ടി ദീപവിതാനമൊരുക്കിയ മനോജ് ശ്രീനാരായണനും ഒരു നാഴി മണ്ണിന് വസ്ത്രാലങ്കാരം ഒരുക്കിയ എൻ.കെ. ശ്രീജയും പുരസ്കാരത്തിന് അർഹരായി. ഇരുവർക്കും 15,000 രൂപയും ശിൽപവും പ്രശംസാപത്രവും ലഭിക്കും. അക്കാദമിയിൽ ലഭിച്ച 29 നാടകങ്ങളിൽനിന്ന് തെരഞ്ഞെടുത്ത 10 നാടകങ്ങൾ ജൂൈല 23 മുതൽ ആഗസ്റ്റ് ഒന്നു വരെ റീജനൽ തിയറ്ററിലാണ് അരങ്ങേറിയത്. ഞാറക്കൽ ശ്രീനി (ചെയർമാൻ), സുന്ദരൻ കല്ലായി, തങ്കമണി, സി.കെ. ശശി, സേവ്യർ പുൽപ്പാട്ട് (മെമ്പർ സെക്രട്ടറി) എന്നിവരടങ്ങിയ ജൂറിയാണ് നാടകങ്ങൾ വിലയിരുത്തിയത്. ആഗസ്റ്റ് 14ന് മൂവാറ്റുപുഴ മേള ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമർപ്പിക്കുമെന്ന് അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.