ചാവക്കാട്: ദേശീയപാത വികസനത്തിന് ഇറക്കിയ വിജ്ഞാപനം വഞ്ചനയാണെന്ന് വ്യക്തമായതായി ദേശീയപാത ഇരകളുടെ സംഗമം ആരോപിച്ചു. ദേശീയപാത 45 മീറ്റർ പദ്ധതിക്ക് വീണ്ടും വിജ്ഞാപനമിറക്കിയ നടപടിക്കെതിരെ ആക്ഷൻ കൗൺസിൽ ഉത്തര മേഖല കമ്മിറ്റി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇരകളുടെ സംഗമം ആക്ഷൻ സംസ്ഥാന ചെയർമാൻ ഇ.വി. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. 2013 ലെ നിയമം നിലവിലുള്ളപ്പോൾ 1956 ലെ നിയമം അനുസരിച്ച് വിജ്ഞാപനമിറക്കിയത് ഇരകളെ കബളിപ്പിക്കലാണ്. ഇപ്പോൾ ഇറക്കിയ വിജ്ഞാപനം അശാസ്ത്രീയവും ഏകപക്ഷീയവുമാണ്. ഇരകളെ വീണ്ടും ഇരകളാക്കുന്നതുമാണ്. തുല്യമായി ഭൂമി ഏറ്റെടുക്കുമെന്ന സർക്കാറിെൻറയും വകുപ്പ് മന്ത്രിയുടെയും പ്രഖ്യാപനങ്ങൾ പാഴ്‌വാക്കായി മാറി. നീതി ലഭിക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കാനും സംഗമം തീരുമാനിച്ചു. മേഖല ചെയർമാൻ വി. സിദ്ദീഖ് ഹാജി അധ്യക്ഷത വഹിച്ചു. കെ.കെ. അലി, എം.പി. റസാഖ്, വേലായുധൻ തിരുവത്ര, കമറു പട്ടാളം, അബ്ദുല്ല ഹാജി, സി. ഷറഫുദ്ദീൻ, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.