കലാമണ്ഡലത്തിെൻറ പേര് ദുരുപയോഗം ചെയ്യുന്നു

ചെറുതുരുത്തി: കേരള കലാമണ്ഡലത്തിൽ പഠിക്കാത്തവരും കലാമണ്ഡലത്തിൽനിന്ന് ഡിഗ്രിയോ ഡിപ്ലോമയോ നേടാത്തവരും പേരിനൊപ്പം കലാമണ്ഡലം കൂട്ടിച്ചേർക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് വൈസ് ചാൻസലർ ഡോ. ടി.കെ.നാരായണൻ. ഇത് കലാമണ്ഡലത്തി​െൻറ പേര് ദുരുപയോഗം ചെയ്യുന്നതായി മാത്രമെ കാണാൻ കഴിയൂ. നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഇത്തരക്കാർ നടത്തുന്ന പരിപാടികൾക്ക് കലാമണ്ഡലത്തിന് ഒരു ബന്ധവും ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.