ചത്ത നായയെ റോഡരികിൽ ഉപേക്ഷിക്കാൻ ശ്രമം

തൃശൂർ: ചത്തനായയെ റോഡരികില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ച മൃഗസ്‌നേഹി സംഘടനയായ പോവ്‌സി​െൻറ വാഹനം നാട്ടുകാരും ഓട്ടോക്കാരും തടഞ്ഞു. ശക്തന്‍ സ്റ്റാൻഡിനുസമീപമാണ് റോഡില്‍ നായയെ ഉപേക്ഷിക്കാന്‍ ശ്രമിച്ചത്. രാവിലെ ഇതേ സ്ഥലത്ത് വാഹനമിടിച്ച് പരിക്കേറ്റ നായയെ പോവ്‌സി​െൻറ നേതൃത്വത്തില്‍ കൊക്കാലെ ആശുപത്രിയിലെത്തിക്കുകയും പിന്നീട് ചത്തശേഷം അതേസ്ഥലത്തു തന്നെ ഉപേക്ഷിക്കാന്‍ ശ്രമിച്ചെന്നുമാണ് വാഹനത്തി​െൻറ ഡ്രൈവര്‍ വിശദീകരിച്ചത്. നെടുപുഴ എസ്.ഐ കെ.സതീഷ്‌കുമാറി​െൻറ നേതൃത്വത്തില്‍ പൊലീസെത്തി വാഹനവും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. കൗണ്‍സിലര്‍ അനൂപ് ഡേവീസ് കാട, കോര്‍പറേഷന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു. അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള മൃഗസ്‌നേഹി സംഘടനയാണ് പീപ്പിള്‍ ഫോര്‍ അനിമല്‍ വെല്‍ഫെയര്‍ സര്‍വിസസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.