ഒരമ്മക്കും ഇൗ ഗതി വരരുതേ...

കൊടുങ്ങല്ലൂർ: നൊന്തുപ്രസവിച്ച മകളെ കെട്ടിയിടുന്നതി​െൻറ ഹൃദയ വേദന ഉള്ളിലൊതുക്കി ബിന്ദു ജീവിത പോരാട്ടം തുടരുകയാണ്. നീറുന്ന മനസ്സോടെയാണെങ്കിലും രണ്ടു കുട്ടികളുടെ അമ്മയായ ഇൗ യുവതിക്ക് ഇങ്ങനെയേ ജീവിക്കാനാകൂ. അല്ലാത്തപക്ഷം മേത്തലയിലെ വാടക വീട്ടിലെ അടുപ്പിൽ തീപുകയില്ല. ഒാട്ടിസം ബാധിച്ച 10 വയസ്സുകാരി ശ്രീലക്ഷ്മി ഉൾപ്പെടെ രണ്ട് മക്കളുടെ വിശപ്പടക്കാനും ചികിത്സക്കും വീട്ടുവാടക നൽകാനും അവർക്ക് വേറെ വഴിയില്ല. അതിനാൽ, ഒാട്ടിസം ബാധിച്ച മകളെ വീടി​െൻറ ജനലഴികളിൽ കയറുകൊണ്ട് ബന്ധിച്ചാണ് ബിന്ദു മറ്റു ജോലികളിലേക്ക് തിരിയുന്നത്. അല്ലെങ്കിൽ അവൾ വീട്ടിൽനിന്ന് ഇറങ്ങി ഒാടും. അതല്ലെങ്കിൽ ജനലിൽ പിടിച്ചു കയറും. അടുപ്പിലെ തീയിൽ കൈയിടും... രാത്രി കയറി​െൻറ ഒരറ്റം ത​െൻറ അരയിൽ കെട്ടിയാണ് ബിന്ദു അൽപം കണ്ണടക്കുന്നത്. ഇങ്ങനെ കെട്ടിയിടുന്നതുകൊണ്ടാണ് മകൾ ഇപ്പോഴും ജീവനോടെ ഇരിക്കുന്നതെന്നും അല്ലെങ്കിൽ എന്നോ നഷ്ടപ്പെടുമായിരുന്നുവെന്നും ബിന്ദു പറയുന്നു. ഒരമ്മക്കും ഇൗ ഗതിവരരുതെന്നും ജീവിതത്തി​െൻറ നരകമാണ് താൻ അനുഭവിക്കുന്നതെന്നും അവർ പറയുന്നു. വല്ലപ്പോഴും കിട്ടുന്ന ഫോേട്ടാഗ്രഫി േജാലിയെടുത്താണ് ജീവിതത്തി​െൻറ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ശ്രമിക്കുന്നത്. കൂളിമുട്ടം സ്വദേശിനിയായ ബിന്ദു നേരത്തെ മതിലകത്ത് പ്രവർത്തിച്ചിരുന്ന ഷാഹൽ സ്റ്റുഡിയോവിൽ നിന്നാണ് ഫോേട്ടാഗ്രഫി പരിശീലിച്ചത്. വിവാഹം കഴിഞ്ഞ ശേഷം ഭർത്താവുമൊത്ത് ബംഗളൂരുവിലായിരുന്നു ജീവിതം. എന്നാൽ, ഒാട്ടിസം ബാധിച്ച മകൾ പിറന്നതിന് പിറകെ തന്നെയും മക്കളെയും വിട്ട് ഭർത്താവ് മറ്റൊരു ജീവിതം തേടിപ്പോവുകയായിരുന്നു. അതോടെ, രണ്ട് മക്കളെയും ഹൃദയത്തോട് ചേർത്തുപിടിച്ച് അവർ ജീവിത പോരാട്ടത്തിന് തുടക്കം കുറിച്ചു. വാടകവീട്ടിൽ ഭർത്താവി​െൻറ മാതാപിതാക്കളെയും കൂട്ടിയായിരുന്നു ജീവിതം. പിന്നീട് മാതാപിതാക്കൾ മരിച്ചതോടെ കൂടുതൽ ഒറ്റപ്പെട്ടു. ആകെ അറിയാവുന്ന ഫോേട്ടാഗ്രഫി കൊണ്ട് കാര്യമായ വരുമാനമില്ല. പൊലീസ് വിളിക്കുേമ്പാൾ മൃതദേഹങ്ങളുടെയും ഇൻക്വസ്റ്റി​െൻറയും മറ്റും ഫോേട്ടാെയടുക്കുന്ന പണി വല്ലപ്പോഴും ഉണ്ടാകും. ഇടക്ക് മറ്റു ചില ജോലി അവസരങ്ങളും കിട്ടും. സംസാരിക്കാൻ പോലും പ്രയാസപ്പെടുന്ന ശ്രീലക്ഷ്മി പലപ്പോഴും അക്രമകാരിയാകും. അതിനാൽ, സ്പെഷൽ സ്കൂളിൽ പോലും ചേർക്കാൻ പറ്റാത്ത സാഹചര്യമാണ്. മൂത്ത മകൾ വിഷ്ണുപ്രിയ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. ബിന്ദുവി​െൻറ പ്രാരാബ്ദം നിറഞ്ഞ ജീവിതപോരാട്ടം പുറത്തറിഞ്ഞതോടെ പിന്തുണയുമായി സുമനസ്സുകളെത്തി. കൊടുങ്ങല്ലൂർ നഗരസഭയുടെയും ജനമൈത്രി പൊലീസി​െൻറയും ഒാൾ കേരള ഫോേട്ടാഗ്രാഫേഴ്സ് അസോസിയേഷ​െൻറയും മേത്തല അഷ്ടപതി തിയറ്റേഴ്സി​െൻറയും സഹായത്തോടെ വീട് നിർമാണം നടന്നുവരികയാണ്. എന്നാൽ, പൂർത്തീകരണത്തിന് ഇനിയും ഏറെ പണം ആവശ്യമാണ്. ഇതോടൊപ്പം കുട്ടിക്ക് വിദഗ്ധ ചികിത്സയും വേണം. ഇതിന് സുമനസ്സുകൾ കനിയണം. സഹായങ്ങൾ 'ബിന്ദു പ്രദീപ്, A/C No. 67305643406, IFSC SBIN0070169, എസ്.ബി.െഎ കൊടുങ്ങല്ലൂർ ബ്രാഞ്ച്, പി.ഒ. കൊടുങ്ങല്ലൂർ എന്ന വിലാസത്തിൽ അയക്കാം. ഫോൺ: 9539533170, 9961717402.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.