തൃശൂർ: തൃശൂരിൽനിന്ന് വലിയ ദൂരമില്ല കാലപ്പഴക്കത്താൽ മൂന്നുനില കെട്ടിടം തകർന്നു വീണ പാലക്കാട്ടേക്ക്. ജില്ലയിലുമുണ്ട് ദുരന്തം വാപൊളിച്ചു നിൽക്കുന്ന ഇത്തരം നിരവധി കെട്ടിടങ്ങൾ. നഗരത്തിൽമാത്രം കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ നൂറുകണക്കിനുണ്ടെന്നാണ് ടൗൺ പ്ലാനറുടെ കണ്ടെത്തൽ. അലുമിനിയം ഫാബ്രിക്കേഷനും അലങ്കാരപ്പണികളും നടത്തി പുറമേക്ക് മിനുക്കി സുന്ദരമാക്കി വെച്ചിരിക്കുന്നതിനാൽ പല കെട്ടിടങ്ങളും ഒറ്റ നോട്ടത്തിൽ കാലപ്പഴക്കം ചെന്നതാണെന്ന് തിരിച്ചറിയാനാകില്ലെന്ന് മാത്രം. ഇത്തരം കെട്ടിടങ്ങളിൽ നിരവധി സ്ഥാപനങ്ങളിലായി ആയിരക്കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും നടപടിയൊന്നുമില്ലാതെ നിയമലംഘനം തുടരുന്നു. 2010 സെപ്റ്റംബറില്‍ നഗരത്തില്‍ ഏഴു പതിറ്റാണ്ട് പഴക്കമുള്ള കേരളഭവന്‍ ലോഡ്ജ് കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചിരുന്നു. പിന്നീട് ചില കെട്ടിടങ്ങള്‍ ഇടിഞ്ഞപ്പോഴും കോര്‍പറേഷെൻറ ഭാഗത്തുനിന്ന് പ്രഖ്യാപനങ്ങള്‍ ഉണ്ടായതല്ലാതെ പൊളിക്കാന്‍ വേണ്ട നടപടി ഉണ്ടായില്ല. കേരളഭവന്‍ ലോഡ്ജ് തകര്‍ന്നപ്പോള്‍ കോര്‍പറേഷന്‍ പൊതുമരാമത്ത് വിഭാഗവും റവന്യൂ വകുപ്പും യുദ്ധകാലാടിസ്ഥാനത്തില്‍ കാലപ്പഴക്കമുള്ള കെട്ടിടത്തിെൻറ കണക്കെടുപ്പ് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കി. നഗരത്തില്‍ ചെറുതും വലുതുമായി ആയിരത്തോളം കെട്ടിടങ്ങള്‍ തകര്‍ച്ച ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ടിലുണ്ട്. ഇവ പൊളിക്കാന്‍ കോര്‍പറേഷനും ജില്ല ഭരണകൂടവും നിര്‍ദേശം നല്‍കിയിട്ടും നടപ്പാക്കേണ്ടവര്‍ പരസ്പരം പഴിചാരി മാറിനിന്നു. കഴിഞ്ഞ നാല് വർഷങ്ങൾക്കിടെ ഇരുപതോളം കെട്ടിടങ്ങളാണ് തകർന്നു വീണത്. കിഴക്കേ കോട്ട, ജയ്ഹിന്ദ് മാര്‍ക്കറ്റ്, സ്വരാജ് റൗണ്ട്, ബ്രഹ്മസ്വംമഠം റോഡ്, എന്നിവിടങ്ങളിലെല്ലാം കെട്ടിടം വീണു. പൊളിച്ചുനീക്കാന്‍ റവന്യൂ വകുപ്പും ജില്ല ഭരണകൂടവും കോര്‍പറേഷനും മുന്നറിയിപ്പ് നല്‍കിയ കെട്ടിടങ്ങളാണ് തകര്‍ന്ന് വീണതെല്ലാം. അവധി ദിനങ്ങളിലും, ആളൊഴിഞ്ഞ സമയത്തുമായിരുന്നതിനാൽ ഇത് ദുരന്തങ്ങളുണ്ടായില്ല. 300ഓളം കെട്ടിടങ്ങള്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നും അടിയന്തരമായി പൊളിക്കണമെന്നുമുള്ള കോര്‍പറേഷന്‍ പൊതുമരാമത്ത് വിഭാഗം കണ്ടെത്തിയിരുന്നുവെങ്കിലും ഇതും പൂഴ്ത്തി. തൃശൂർ പൂരത്തിന് അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളിൽ ആളുകളെ പ്രവേശിപ്പിക്കരുതെന്ന് ജില്ല ഭരണകൂടത്തിെൻറ വിലക്കുണ്ട്. നഗരത്തിലെ അനധികൃത നിർമാണങ്ങൾ കണ്ടെത്തി നടപടിയെടുക്കുന്നതിന് സർക്കാർ നിർദേശത്തിൽ കോർപറേഷൻ സമിതിയുണ്ടാക്കിയെങ്കിലും ഇതുവരെയും സമിതി പരിശോധനക്കിറങ്ങിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.