തൃപ്രയാർ: ബൈക്കിൽനിന്ന് വീണു പരിക്കേറ്റ് കിടപ്പിലായ യുവതി ചികിത്സ സഹായം തേടുന്നു. തളിക്കുളം പഞ്ചായത്ത് 12ാം വാര്‍ഡില്‍ കൈതക്കല്‍ കോളനിയില്‍ താമസിക്കുന്ന അറക്കപ്പറമ്പില്‍ ജീവെൻറ ഭാര്യ ഐശ്വര്യ(22) ചികിത്സക്കായി സഹായനിധി രൂപവത്കരിച്ചു. ഭർത്താവിെൻറ കൂടെ ബൈക്കില്‍ സഞ്ചരിക്കവെ മാര്‍ച്ച് 23നായിരുന്നു അപകടം. തലക്ക് മാരകമായി പരിക്കേറ്റ് നിരവധി ആശുപത്രികളിൽ ചികിത്സ നടത്തി. കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെങ്കിലും വിളിച്ചാല്‍ വിളി കേള്‍ക്കുകയും പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. കരാഞ്ചിറ മിഷന്‍ ഹോസ്പിറ്റലില്‍ ഐ.സി.യുവില്‍ ചികിത്സയിലാണിപ്പോൾ. ഉദാരമതികളുടെ സഹായത്തോടെയാണ് ചികിത്സ മുന്നോട്ട് പോയത്. തുടര്‍ ചികിത്സയും ഇതുവരെ വന്നിരിക്കുന്ന കടബാധ്യതകള്‍ വീട്ടുന്നതിനുമായി ഇനിയും വലിയൊരു തുക ആവശ്യമായി വന്നിരിക്കുകയാണ്. കൈതക്കല്‍ കോളനിയില്‍ നാല് സെൻറ് ഭൂമിയില്‍ താമസക്കാരായ ജീവനും കുടുംബവും കൂലിപ്പണിയെടുത്ത് ഉപജീവനം നടത്തുന്നവരാണ്. ഐശ്വര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ജോലിക്ക് പോകാന്‍ പോലും പറ്റാത്തതിനാല്‍ ദൈനംദിന ജീവിതം വിഷമത്തിലാണ്. ഈ സാഹചര്യത്തില്‍ പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ രാമകൃഷ്ണെൻറ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിൽ ഐശ്വര്യയുടെ ചികിത്സക്ക് ഫണ്ട് കണ്ടെത്തുന്നതിനായി ജനകീയ കമ്മറ്റി രൂപവത്കരിക്കാന്‍ തീരുമാനിച്ചത്. പഞ്ചാബ് നാഷനൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ: 4349000100071463, ഐ.എഫ്.എസ് കോഡ് PUNB0434900.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.