ഒാണത്തിന്​ ഒന്നരക്കോടിയുടെ സമ്മാന പെരുമഴയുമായി കല്യാൺ സിൽക്​സ്​

തൃശൂർ: ഒാണത്തിന് കല്യാൺ സിൽക്സ് ഇൗ വർഷവും ഒന്നരക്കോടിയുടെ സമ്മാനങ്ങൾ ഒരുക്കുന്നു. ആഗസ്റ്റ് ഒന്ന് മുതൽ 30 വരെ നീളുന്ന സമ്മാനപദ്ധതിയിൽ സമ്മാന പെരുമഴയാണ്. 'ഒാണക്കോടിക്കൊപ്പം ഒന്നരക്കോടിയും' ഇൗ സമ്മാന പദ്ധതിയിലൂടെ ഒാരോ ദിവസവും കാർ, സ്കൂട്ടർ തുടങ്ങിയവ നേടാം. മഹീന്ദ്ര KUV100 NXT, ഹീറോ ഡ്യൂയറ്റ് സ്കൂട്ടർ, ഇംപെക്സ് 40 എൽ.ഇ.ഡി, ടി.വി, ഇംപെക്സ് 1 ടൺ ഇൻെവർട്ടർ എയർ കണ്ടീഷനർ, പീജിയൺ ഫാമിലി പാക്ക്, സാംസങ് ജെ2 സ്മാർട്ട് േഫാൺ എന്നീ സമ്മാനങ്ങൾക്ക് പുറമെ മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന ഗിഫ്റ്റ് വൗച്ചറുകളും ആയിരക്കണക്കിന് സർപ്രൈസ് സമ്മാനങ്ങളും മുന്നിലെത്തും. ഒാേരാ 2,000 രൂപയുടെ പർച്ചേസിനൊപ്പം അല്ലെങ്കിൽ കല്യാൺ ഹൈപ്പർ മാർക്കറ്റിൽ നിന്നുള്ള ഒാരോ 1,000 രൂപയുടെ പർച്ചേസിനൊപ്പവും ഒരു സമ്മാന കൂപ്പൺ ലഭിക്കും. ആഴ്ചതോറും ഷോറൂമുകളിൽ നറുക്കെടുപ്പ് നടക്കും. വിജയികളുടെ വിശദവിവരങ്ങൾ ഷോറൂമിലും കല്യാൺ സിൽക്സി​െൻറ ഫേസ് ബുക്ക് പേജിലും പ്രസിദ്ധീകരിക്കുമെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ അറിയിച്ചു. സമ്മാനപദ്ധതി ബംഗളൂരു ഷോറൂമിലും നടത്തപ്പെടുന്നുണ്ട്. സ്വന്തം പ്രൊഡക്ഷൻ ഹൗസുകളിൽ നിന്നുള്ള ഒാണം സ്പെഷൽ എഡിഷനുകൾ ഷോറൂമുകളിൽ എത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.