ഗുരുവായൂർ: ദേവസ്വം അഡ്മിനിസ്ട്രേറ്ററായി എസ്.വി. ശിശിർ ചുമതലയേറ്റു. വിരമിക്കുന്ന അഡ്മിനിസ്ട്രേറ്റർ സി.സി. ശശിധരനിൽനിന്ന് ദേവസ്വത്തിെൻറ സ്ഥിരനിക്ഷേപങ്ങളുടേയും ലേക്കറുകളുടേയും രേഖകൾ അദ്ദേഹം ഏറ്റുവാങ്ങി. എസ്.വി. ശിശിർ ദേവസ്വം ഓഫിസിലെത്തി ചുമതലയേറ്റത് ചൊവ്വാഴ്ച രാത്രി 11.15ന്. തിരുവനന്തപുരത്തുനിന്ന് വരുമ്പോൾ കനത്ത മഴമൂലം ഉണ്ടായ ഗതാഗത തടസ്സമാണ് ചുമതലയേൽക്കാൻ വൈകിയതിന് കാരണമെന്ന് പറയുന്നു. ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്, ഭരണസമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, എം. വിജയൻ എന്നിവർ സന്നിഹിതരായിരുന്നു. തിരുവന്തപുരത്ത് ജി.എസ്.ടി വിഭാഗം അസിസ്റ്റൻറ് കമീഷണറായി സേവനം ചെയ്യുന്നതിനിടെയാണ് ശിശിറിനെ ഡെപ്യൂട്ടേഷനിൽ ദേവസ്വം അഡ്മിനിസ്േട്രറ്ററായി നിയമിച്ചത്. ഒരു വർഷമാണ് കാലാവധി. സർക്കാർ നൽകിയ മൂന്നംഗ പാനലിൽനിന്ന് ശിശിറിനെ ദേവസ്വം ഭരണസമിതി നിശ്ചയിക്കുകയായിരുന്നു. അതിനിടെ അഞ്ചോളം വിജിലന്‍സ് കേസുകള്‍ നേരിടുന്നയാളെയാണ് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ശിശിറിനെതിരെ തിരുവനന്തപുരത്തെ വ്യാപാരികള്‍ ഒപ്പിട്ട നിവേദനം മന്ത്രിക്ക് നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.