കർഷക പുരസ്കാരത്തിന് അപേക്ഷിക്കാം

മതിലകം: പഞ്ചായത്ത്തല കർഷക പ്രതിഭ പുരസ്കാരങ്ങൾക്ക് വേണ്ടി കർഷകരെ തെരഞ്ഞെടുക്കുന്നതിന് മതിലകം കൃഷിഭവൻ അപേക്ഷകൾ ക്ഷണിച്ചു. ആറാം തീയതിവരെ അപേക്ഷകൾ സ്വീകരിക്കും. മികച്ച സമ്മിശ്ര കർഷകൻ, വനിത കർഷക, എസ്.സി കർഷകൻ, യുവ കർഷകൻ, വിദ്യാർഥി കർഷകൻ, കുടുംബശ്രീ ഗ്രൂപ്പ്, കർഷക തൊഴിലാളി, ക്ഷീര കർഷകൻ, മത്സൃ കർഷകൻ എന്നീ വിഭാഗത്തിലാണ് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. അനുശോചനം കൊടുങ്ങല്ലൂർ: ചെർക്കളം അബ്്ദുല്ലയുടെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. യൂസഫ് പടിയത്ത് അധ്യക്ഷത വഹിച്ചു. ടി.എ. നൗഷാദ്, സി.സി. വിപിൻ ചന്ദ്രൻ, വേണു വെണ്ണറ, ഒ.എൻ. ജയദേവൻ എൻ.എസ്. ഷൗക്കത്തലി, ലത ഉണ്ണികൃഷ്ണൻ, പി.എ. സീതി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.