തൃശൂര്‍: ഹയര്‍ സെക്കൻഡറിയെ പൊതുവിദ്യാഭ്യാസ മേഖലയുമായി കൂട്ടിചേര്‍ക്കാനുള്ള നീക്കം അശാസ്ത്രീയമാണെന്ന് കെ.സി.ബി.സി വിദ്യാഭ്യാസ കമീഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. പ്രൈമറി മേഖലയും സെക്കൻഡറി മേഖലയും ഹയര്‍ സെക്കൻഡറിയും വികേന്ദ്രീകരിച്ച് മെച്ചപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷാവകാശങ്ങള്‍ നിഷേധിക്കുന്ന കെ.ഇ.ആര്‍ ഭേദഗതി പിന്‍വലിക്കണമെന്നും ഹ്രസ്വകാല സർവിസുകള്‍ പെന്‍ഷന് പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടീച്ചേഴ്‌സ് ഗില്‍ഡ് സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രൂപത പ്രസിഡൻറ് ജോഷി വടക്കന്‍ അധ്യക്ഷത വഹിച്ചു. ഫാ. ആൻറണി ചെമ്പകശേരി, പി.ഡി. വിന്‍സൻറ്, എൻ.പി. ജാക്‌സണ്‍, മര്‍ഫിന്‍ ടി. ഫ്രാന്‍സിസ്, ബിജു ആൻറണി, ജോഫി മഞ്ഞളി, പി.സി. ആനീസ്, പി.ഡി. ആേൻറാ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.